Times Kerala

 സാംസംഗ് സോൾവ് ഫോർ ടുമോറോ ഇന്നൊവേഷൻ മത്സരത്തിന് ഇന്ത്യയിൽ നിന്നും രജിസ്റ്റർ ചെയ്തത് 10,000 ൽപ്പരം യുവാക്കൾ

 
 സാംസംഗ് സോൾവ് ഫോർ ടുമോറോ ഇന്നൊവേഷൻ മത്സരത്തിന് ഇന്ത്യയിൽ നിന്നും രജിസ്റ്റർ ചെയ്തത് 10,000 ൽപ്പരം യുവാക്കൾ
 

സാംസംഗിന്റെ നൂതനത്വത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രോഗ്രാം സോൾവ് ഫോർ ടുമോറോ-ക്കു വേണ്ടി ഇന്ത്യയിലെ പട്ടണങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള 10,000 ൽപ്പരം യുവാക്കൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു, തങ്ങൾക്കു ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ സകാരാത്മകമായ സാമൂഹിക പ്രഭാവമുണ്ടാക്കുന്ന യഥാർത്ഥ ലോകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നൂനത്വമുള്ള സാങ്കേതിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ യുവാക്കൾക്ക് ഇടയിൽ വർദ്ധിച്ചുവരുന്ന ആഗ്രഹത്തെയാണ് ഇത് പ്രദർശിപ്പിക്കുന്നത്.

സാംസംഗ് ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ഗുവാഹട്ടി, ഭുവനേശ്വർ എന്നിവ പോലുള്ള നഗരങ്ങളിൽ നടത്തിയ റോഡ്ഷോകളിൽ, പുനഃചംക്രമണത്തിനു വേണ്ടി മാലിന്യങ്ങൾ സുരക്ഷിതമായി ശേഖരിക്കൽ, ദിവസക്കൂലിക്കാർക്ക് തൊഴിൽ സുരക്ഷ, ഇ-പഠനത്തിൽ വിദൂര മേഖലകളിൽ നിന്നുള്ള യുവ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന ഭാഷാസംബന്ധമായ തടസ്സങ്ങൾ, സാനിട്ടറി നാപ്കിനുകൾ സുരക്ഷിതമായി നശിപ്പിക്കൽ, സ്കൂൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, കാർഷികമാലിന്യങ്ങളും അതുപോലെ തന്നെ പ്ലാസ്റ്റിക്കും പുനരുപയോഗിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നതായി യുവ വിദ്യാർത്ഥികൾ പറഞ്ഞു.

രജിസ്റ്റർ ചെയ്തവരുടെ കൂട്ടത്തിൽ 32% യുവാക്കൾ ആരോഗ്യപരിചരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നു, 28% വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയുള്ള, വിശേഷിച്ചും വിദ്യാർത്ഥികൾക്കു മെച്ചപ്പെട്ട പഠനാവസരങ്ങൾക്കുള്ള, വെല്ലുവിളികൾ കൈകാര്യം ചെയ്യാനാഗ്രഹിക്കുന്നു,  24% പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുന്പോൾ 16% കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാഗ്രഹിക്കുന്നു.

16 നും 22 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് സോൾവ് ഫോർ ടുമോറോ-ക്കു വേണ്ടി ജൂലൈ 31, 2022 വരെ അപേക്ഷിക്കാൻ കഴിയും. അവർക്ക് ഇവിടെ അപേക്ഷിക്കാൻ കഴിയും: www.samsung.com/in/solvefortomorrow.

ഇതെത്തുടർന്ന് 50 മുൻനിര ടീമുകളെ തിരഞ്ഞെടുക്കും, അവരുടെ ആശയങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് വ്യവസായ വിദഗ്ധരും മറ്റ് വിദഗ്ധരം ഐഐടി ഡൽഹിയിൽ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകും, അതോടൊപ്പം ഐഐടി ഡൽഹിയിൽ ഒരു ബൂട്ട്-അപ് ക്യാംപ്, പങ്കെടുത്തതിനുള്ള ഒരു സർട്ടിഫിക്കറ്റ്, മറ്റുള്ളവയുടെ കൂട്ടത്തിൽ ഡിസൈൻ തിങ്കിംഗ്, STEM, നൂതനത്വം, നേതൃത്വം എന്നിവയിൽ ഓൺലൈൻ കോഴ്സുകൾക്കു വേണ്ടി INR 100,000 വിലയുള്ള വൌച്ചറുകൾ ഇവയും നൽകപ്പെടും.

മുൻനിരയിലുള്ള 10 ടീമുകൾക്ക് സാംസംഗ് ഇൻഡ്യ ഓഫീസുകളും അതിന്റെ R&D കേന്ദ്രങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കും അവിടെ അവർ യുവ സാംസംഗ് ജീവനക്കാരും ഗവേഷകരമായി സംവദിക്കും. ബെംഗളൂരുവിലെ ഐതിഹാസികമായ സാംസംഗ് ഓപ്പറാ ഹൌസിൽ സാംസംഗ് ഉല്പന്ന ആവാസവ്യവസ്ഥയുമായി പരിചയപ്പെടാനും അവർക്കു കഴിയും.

വിജയികളാകുന്ന മൂന്ന് ടീമുകൾക്ക് INR 1 കോടിയുടെ മെഗാ പിന്തുണ ലഭിക്കാനും ഐഐടി ഡൽഹിയുടെ വിദഗ്ധ മേൽനോട്ടത്തിനു കീഴിൽ തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള ആറു മാസത്തെ മാർഗ്ഗനിർദ്ദേശ പിന്തുണയ്ക്കുമുള്ള അസവരം ലഭിക്കും.

സോൾവ് ഫോർ ടുമോറോ-ക്കുള്ള രജിസ്ട്രേഷൻ ജൂലൈ 31, 2022 ന് 5 pm ന് അവസാനിക്കും.

സാംസങ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡിനെക്കുറിച്ച്

പരിവർത്തനങ്ങള്‍ക്ക് ഉതകുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും കൊണ്ട് സാംസങ് ലോകത്തെ പ്രചോദിപ്പിക്കുകയും, ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു. ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ധരിക്കാവുന്ന ഡിവൈസുകള്‍, ടാബ്‌ലെറ്റ്സ്, ഡിജിറ്റൽ ഡിവൈസുകള്‍, നെറ്റ്‌വർക്ക് സിസ്റ്റങ്ങൾ, മെമ്മറി, സിസ്റ്റം LSI, ഫൗണ്‍ട്രി, LEDസൊല്യൂഷനുകള്‍ എന്നിവയുടെ ലോകം കമ്പനി പുനർനിർവചിക്കുന്നു. സാംസങ് ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക്, ദയവായി സാംസങ് ഇന്ത്യ ന്യൂസ്‍റൂം സന്ദര്‍ശിക്കുക, http://news.samsung.com/in. ഹിന്ദിക്ക്,

Related Topics

Share this story