Times Kerala

 ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും 5ജി സേവനം ആരംഭിച്ച് ജിയോ

 
 ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും 5ജി സേവനം ആരംഭിച്ച് ജിയോ
  കൊച്ചി: റിലയന്‍സ് ജിയോയുടെ 5ജി ടെലികോം സേവനമായ 'ജിയോ ട്രൂ 5ജി' കൊച്ചിക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചു. ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ജി.ബി.വരെ വേഗംനല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനംചെയ്തു.

Related Topics

Share this story