Times Kerala

 ജിയോ ട്രൂ 5ജി ഇനി മുതൽ വൺപ്ലസിലും; ജിയോ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും ഉടൻ സേവനം ലഭ്യമാകും

 
 ജിയോ ട്രൂ 5ജി ഇനി മുതൽ വൺപ്ലസിലും; ജിയോ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും ഉടൻ സേവനം ലഭ്യമാകും 
 വൺപ്ലസിൽ ജിയോയുടെ  ട്രൂ 5ജി ടെക്‌നോളജി ആക്ടിവേറ്റായി. ഏറ്റവും പുതിയ വൺപ്ലസ് 10 സീരീസ്, നോർഡ് 2T, നോഡ് CE 2 ലൈറ്റ് എന്നിവയിലൂടെ ജിയോ ഉപയോക്താക്കൾക്ക് തടസങ്ങളില്ലാത്ത 
ഇനി ട്രൂ 5ജി ആസ്വദിക്കാനാകും. ജിയോ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള എല്ലാ വൺപ്ലസ് സ്‌മാർട്ട്‌ഫോണുകൾക്കും ഉടൻ 5 ജി നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വൺപ്ലസ് 10 സീരീസ്, വൺപ്ലസ് 9R, വൺപ്ലസ് 8 സീരീസ് കൂടാതെ നോഡ് , നോഡ് 2T, നോഡ് 2, നോഡ് CE, നോഡ് CE 2, നോഡ് CE 2 ലൈറ്റ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നുണ്ട്. 
അതുപോലെ,വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9RT എന്നിവയ്ക്കും ഉടൻ തന്നെ ജിയോട്രൂ 5ജി നെറ്റ്വർക്കിലേക്ക് ആക്‌സസ് ലഭിക്കും. ജിയോ 5ജി നെറ്റ്‌വർക്കിന്റെ ലഭ്യത നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ കമ്പനി രാജ്യത്തുടനീളം 5ജി നെറ്റ്‌വർക്കിന്റെ സേവനം വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. 

Related Topics

Share this story