Times Kerala

 വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം

 
വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം
 വീഡിയോ സെൽഫി ഉപയോ​ഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനവുമായി  ഇൻസ്റ്റ​ഗ്രാം. നിര്‍ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനമെന്നാണ് ഇൻസ്റ്റഗ്രാം അധികൃതർ പറയുന്നത്. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് മാനദണ്ഡം. പക്ഷേ ജനന തീയ്യതി മാറ്റി നല്‍കി കുട്ടികൾ ഇത് ലംഘിക്കുകയാണ് പതിവ്.  യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂർത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ, അവർ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപേഡ്ഷനായി വരിക. 

Related Topics

Share this story