Times Kerala

 ഹോണര്‍ മാജിക്ക് 4 ലൈറ്റ് പുറത്തിറങ്ങി

 
 ഹോണര്‍ മാജിക്ക് 4 ലൈറ്റ് പുറത്തിറങ്ങി
 ഹോണര്‍ മാജിക്ക് 4 ലൈറ്റ് ഫ്രാന്‍സില്‍ പുറത്തിറങ്ങി. കഴിഞ്ഞമാസം അവതരിപ്പിച്ച ഹോണർ X9 5G സ്മാർട്ട്‌ഫോണിന് സമാനമാണ് ഹോണർ മാജിക് 4 ലൈറ്റിന് സവിശേഷതകള്‍ എന്നാണ് വിവരം. വിവിധ രാജ്യങ്ങളിലെ വിലകളുടെ സൂചന പ്രകാരം മാജിക്ക് 4 ലൈറ്റിന് ഏകദേശം 23,400 രൂപ വില വന്നേക്കും എന്നാണ് വിവരം.ഹോണര്‍ മാജിക്ക് 4 ലൈറ്റില്‍ സ്നാപ്ഡ്രാഗണ്‍  695 എസ്ഒസി ചിപ്പാണ് ഉള്ളത്. ഒപ്പം 6.81 ഇഞ്ച് എല്‍സിഡി സ്ക്രീന്‍ ലഭിക്കും. ഇതിന്‍റെ റീഫ്രഷ് നിരക്ക് 120 ഹെര്‍ട്സാണ്. 48 എംപി ട്രിപ്പിള്‍ റെയര്‍ ക്യാമറ സംവിധാനം പിന്നിലുണ്ട്. 66W സ്പീഡ് ചാര്‍ജിംഗ് സംവിധാനം ഈ ഫോണിനുണ്ട്.പുതിയ ഹോണർ സ്മാർട്ട്ഫോണിന് മൂന്ന് പിൻ ക്യാമറകളുണ്ട്: 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്.128 ജിബി ഇന്റേണൽ സ്‌റ്റോറേജാണ് ഈ ഫോണിന്. സ്മാർട്ട്‌ഫോണിന് 4,800എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. 66 വാട്സ് ഹോണർ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിനുണ്ട്.

Related Topics

Share this story