Times Kerala

 ഗൂഗിളിന് 1,337 കോടി രൂപ പിഴചുമത്തിയ കേസില്‍ സ്റ്റേയില്ല; പത്തുശതമാനം തുക ഉടന്‍ അടയ്ക്കണമെന്നും നിർദ്ദേശം

 
2020ലെ ഗൂഗിൾ ഇന്ത്യയുടെ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തുവിട്ടു.!
 മത്സരക്കമ്മിഷന്‍ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയ കേസില്‍ അടിയന്തര സ്റ്റേ അനുവദിക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) തയ്യാറായില്ല. പിഴത്തുകയുടെ പത്തുശതമാനം തുക ഉടന്‍ അടയ്ക്കാനും എന്‍.സി.എല്‍.എ.ടി നിർദ്ദേശം നൽകി. കേസിലുള്‍പ്പെട്ട മറ്റുള്ളവരുടെ വാദംകൂടി കേട്ടശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂവെന്ന് എന്‍.സി.എല്‍.എ.ടി.യുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കേസില്‍ മത്സരക്കമ്മിഷന് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ 'ഗൂഗിള്‍ സെര്‍ച്ച്' ഡീഫോള്‍ട്ടായി നല്‍കാന്‍ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനികളെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ 2019 - ല്‍ തുടങ്ങിയ അന്വേഷണത്തിലാണ് ഒക്ടോബറില്‍ ഗൂഗിളിന് പിഴ ചുമത്തിയത്.

Related Topics

Share this story