Times Kerala

 ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമായിരിക്കില്ല..?; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന

 
 ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമായിരിക്കില്ല..?; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന
 ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ വഴിയുള്ള യുപിഐ  ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.  800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. അതിനാൽ  തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ നിർദ്ദേശിക്കുന്നു.പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു

Related Topics

Share this story