Times Kerala

 ജിമെയില്‍ ലോകവ്യാപകമായി പണിമുടക്കി; മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പിലും സേവനം മുടങ്ങി

 
 ജിമെയില്‍ ലോകവ്യാപകമായി പണിമുടക്കി; മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പിലും സേവനം മുടങ്ങി 
  ന്യൂഡല്‍ഹി: ജിമെയിലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ജിമെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായെന്നും അയച്ച മെയിലുകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.ലോകവ്യാപകമായി നിരവധി ഉപഭോക്താക്കളാണ് ജിമെയില്‍ തടസ്സപ്പെട്ടതായി പരാതിപ്പെട്ടത്.  മൊബൈല്‍ ആപ്പിന് പുറമേ ഡെസ്‌ക്ടോപ്പിലും സേവനം ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.  ഇന്ത്യന്‍ സമയം വൈകീട്ട് ഏഴോടെയാണ് ജിമെയിലില്‍ തകരാറ് റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Related Topics

Share this story