Times Kerala

 റെക്കോർഡ് ബുക്കിങ് സ്വന്തമാക്കി ഗാലക്സി Z Flip4, Z Fold4.!

 
 റെക്കോർഡ് ബുക്കിങ് സ്വന്തമാക്കി ഗാലക്സി Z Flip4, Z Fold4.!
 

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ്ങിന് അതിന്റെ ഏറ്റവും പുതിയ നവീനമായ ഫോൾഡബിൾ ശ്രേണിയായ ഗാലക്സി Z Flip4, Galaxy Z Fold4 എന്നിവയ്‌ക്ക് വൻതോതിലുള്ള പ്രീ-ബുക്കിംഗ് ലഭിച്ചു. ഇന്ത്യയിൽ, നാലാം തലമുറ ഫോൾഡബിളുകൾ കഴിഞ്ഞ വർഷത്തെ പ്രീഓർഡർ റെക്കോർഡുകൾ തകർത്തിരുന്നു. ഇത് പുതിയ ഉപകരണങ്ങളോടുള്ള വർദ്ധിച്ച താൽപ്പര്യത്തെ സൂചിപ്പിക്കുന്നു. ഇപ്പോൾ പ്രീ-ബുക്കിംഗ് ഘട്ടം അവസാനിച്ചതോടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് Samsung.com-ലും എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഉടനീളം ഗാലക്സി Z Flip4, ഗാലക്സി Z Fold4 എന്നിവ വാങ്ങാൻ കഴിയും.

“നാലാം തലമുറ ഗാലക്സി Z Flip4-ഉം Z Fold4-ഉം തങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതും, ഉൽപ്പാദനക്ഷമതയും സർഗ്ഗാത്മകതയും നിറവേറ്റുന്നതുമായ പുതിയ സ്‌മാർട്ട്‌ഫോൺ അനുഭവങ്ങൾ തേടുന്ന നിരവധി ഉപഭോക്താക്കളുടെ ആഗ്രഹത്തെ പ്രതിഫലിപ്പിപ്പിക്കുന്നു. എല്ലാ വർഷവും, ഞങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിളുകൾ മുൻ തലമുറയെക്കാൾ വിറ്റഴിയുന്നു. കൂടാതെ നാലാം തലമുറയുടെ പ്രീ-ബുക്കിംഗ് ഫലങ്ങൾ ഭാവിയിലേക്കുള്ള ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾ പുതിയ ഗാലക്സി Z Flip4, ഗാലക്സി Z Fold4, ഇക്കോസിസ്റ്റം ഓഫറുകൾ എന്നിവയെ പ്രശംസിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ വിഭാഗത്തിലെ നേതാവ് എന്ന നിലയിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ ഇന്ന് മുതൽ ലഭിക്കുന്നതുവരെയും, കൂടാതെ ഗാലക്‌സി Z സീരീസിലെ ഏറ്റവും പുതിയ നൂതനങ്ങളും പരിഷ്‌ക്കരണങ്ങളും അനുഭവിച്ചറിയുന്നത് വരെയും ഞങ്ങൾക്ക് കാത്തിരുത്താനാവില്ല,” സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു.

സെപ്റ്റംബർ 1-ന് പ്രീ-ബുക്കിംഗ് അവസാനിച്ചപ്പോൾ, സാംസങ് ഇന്ത്യ 100k+ പ്രീ-ബുക്കിംഗുകളുടെ റെക്കോർഡ് നേടിക്കൊണ്ട് ഗാലക്സി Z Flip4, ഗാലക്സി Z Fold4 എന്നിവ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫോൾഡബിൾ ഉപകരണമാക്കി മാറി.

ഗാലക്സി Z Flip4 സാംസങ്ങിന്റെ ഐക്കണിക് ഫോം ഫാക്‌ടറിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നവീകരിച്ച ക്യാമറാ അനുഭവം, വലിയ ബാറ്ററി, അൾട്രാ കോം‌പാക്റ്റ് ഡിസൈൻ എന്നിവ നിലനിർത്തിക്കൊണ്ടുതന്നെ വിപുലീകരിച്ച കസ്റ്റമൈസേഷൻ ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർക്കുന്നു. ഗാലക്സി Z Fold4 സാംസങ്ങിന്റെ ഏറ്റവും സമഗ്രമായ സ്‌മാർട്ട്‌ഫോൺ അനുഭവം നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് പുതിയ സാധ്യതകൾ തുറന്നുനൽകുന്നു. രൂപമാറ്റം വരുത്താവുന്ന ഡിസൈൻ, ആകർഷണീയമായ ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേകൾ, കംപ്യൂട്ടറിലേത് പോലുള്ള മൾട്ടിടാസ്‌കിംഗ് സവിശേഷതകൾ, നൂതനമായ ക്യാമറ ടെക്നോളജി, ശക്തമായ മൊബൈൽ പ്രോസസ്സറുകൾ എന്നിവ ഇതിൽ വാഗ്ദാനം ചെയ്യുന്നു.

ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് നിറങ്ങളിൽ ലഭ്യമായ ഗാലക്സി Z Flip4 ന്റെ 8GB+128GB വേരിയന്റിന് 89999 രൂപയും 8GB+256GB വേരിയന്റിന് 94999 രൂപയുമാണ്. ബിസ്പോക്ക് എഡിഷൻ ഗ്ലാസ് കളറുകളും ഫ്രെയിം ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഇത് സാംസങ് ലൈവ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ 97999 രൂപയ്ക്ക് ലഭ്യമാകും. ഗ്രേഗ്രീൻ, ബെയ്ജ്, ഫാന്റം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഗാലക്സി Z Fold4-ന് 12GB+256GB വേരിയന്റിന് 154999 രൂപയും 12GB+512GB വേരിയന്റിന് 164999 രൂപയുമാണ് വില. ഉപഭോക്താക്കൾക്ക് 12GB+1TB വേരിയന്റ് സാംസങ് ലൈവിലും സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിലും 184999 രൂപയ്ക്ക് വാങ്ങാം.

ഗാലക്സി Z Fold4 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 34999 രൂപ വിലയുള്ള ഗാലക്സി  വാച്ച്4 ക്ലാസ്സിക് 46mm BT വെറും 2999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 8000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ 8000 രൂപ അപ്‌ഗ്രേഡ് ബോണസ് ലഭിക്കും. ഗാലക്സി Z Flip4 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 31999 രൂപ വിലയുള്ള ഗാലക്സി വാച്ച്4 ക്ലാസിക് 42mm BT വെറും 2999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 7000 രൂപ ക്യാഷ്ബാക്ക്  അല്ലെങ്കിൽ 7000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് നേടാം.

Related Topics

Share this story