Times Kerala

 ഇനി മുതല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല; വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു 

 
whatsapp
 ഇനി മുതല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ് . പുതിയ അപ്ഡേറ്റില്‍ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ഒപ്പം മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്ഡേറ്റ് ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്‌സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ്സില്‍ നിന്ന് തന്നെ ഓണ്‍ലൈനില്‍ ഉപയോക്താവിനെ ആര്‍ക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. ഈ ഓപ്ഷന്‍ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങള്‍.

Related Topics

Share this story