Times Kerala

 'ഡ്രോപ്പ് ഷിപ്പ്', ഫയല്‍ ഷെയറിങിനായി പുതിയ ആപ്പ് പുറത്തിറക്കി സാംസങ്

 
'ഡ്രോപ്പ് ഷിപ്പ്', ഫയല്‍ ഷെയറിങിനായി പുതിയ ആപ്പ് പുറത്തിറക്കി സാംസങ്
 

സാന്‍ഫ്രാന്‍സിസ്‌കോ: ഫയല്‍ഷെയറിങിനായി  പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ്. എല്ലാ തരം ഉപകരണങ്ങള്‍ തമ്മിലും ഫയലുകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഡ്രോപ്പ് ഷിപ്പ് (Dropship) എന്ന ആപ്ലിക്കേഷനാണ് കമ്പനി പുറത്തിറക്കിയത്. നിലവില്‍ ഈ സംവിധാനം ദക്ഷിണകൊറിയന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. സാംസങിന്റെ ഗാലക്‌സി സ്‌റ്റോറിലാണ് ഇത് ലഭിക്കുക. അഞ്ച് ജിബി വരെയുള്ള ഫയലുകള്‍ ഇതുവഴി അയക്കാന്‍ സാധിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു ഉപകരണത്തില്‍ നിന്ന് ഫയല്‍ അപ് ലോഡ് ചെയ്ത് ക്യുആര്‍ കോഡ് നിര്‍മിക്കും. ആ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫയല്‍ അയക്കുന്നയാള്‍ക്ക് വണ്‍ യുഐ5 ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് 13 സ്മാര്‍ട്‌ഫോണ്‍ വേണം. സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകളില്‍ മാത്രമേ നിലവില്‍ ഇത് ലഭിക്കുകയുള്ളൂ. ഫയലുകള്‍ അയക്കാന്‍ സംസങ് ഫോണ്‍ വേണമെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാംസങ് ഫോണോ ഡ്രോപ്പ്ഷിപ്പ് ആപ്ലിക്കേഷനോ സാംസങ് അക്കൗണ്ടോ ആവശ്യമില്ല.

 

Related Topics

Share this story