Times Kerala

ഇനി മെസേജ് കൈവിട്ട് പോകുമെന്നു പേടിക്കേണ്ട, വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം

 
ഇനി മെസേജ് കൈവിട്ട് പോകുമെന്നു പേടിക്കേണ്ട, വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാം
 അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്ന അപ്‌ഡേറ്റുമായി വാട്‌സാപ്പ്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി  ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ സൗകര്യം നിങ്ങളുടെ വാട്ട്സാപ്പിൽ ലഭിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങള്‍ അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കുക. അതില്‍ ''Delete for everyone'' എന്ന ഓപ്ഷന്‍ കാണുന്നുണ്ടെങ്കില്‍ ഈ സൗകര്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം.വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അയക്കുന്ന പ്രശ്‌നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍, പബ്ലിക് ഗ്രൂപ്പുകളില്‍ അജ്ഞാതര്‍ അയക്കുന്ന അശ്ലീല സന്ദേശങ്ങള്‍, അംഗങ്ങള്‍ അബദ്ധത്തില്‍ അയച്ചുപോവുന്ന സന്ദേശങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാന്‍ അഡ്മിന്മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തവുന്നതാണ്. അതേസമയം, സന്ദേശം നീക്കം ചെയ്യാൻ രണ്ട് ദിവസത്തെ സമയപരിധിയുണ്ട്.

Related Topics

Share this story