Times Kerala

 ഡിഷ് ടിവി അവതരിപ്പിക്കുന്നു വൺ സ്റ്റോപ്പ് ഒറ്റിറ്റി എന്റർറ്റെയ്ൻമെന്റ് സൊല്യൂഷൻ, വാച്ചോ ഒറ്റിറ്റി പ്ലാൻ - 
വൺ ഹോ തോ ഡൺ ഹെ

 
 ഡിഷ് ടിവി അവതരിപ്പിക്കുന്നു വൺ സ്റ്റോപ്പ് ഒറ്റിറ്റി എന്റർറ്റെയ്ൻമെന്റ് സൊല്യൂഷൻ, വാച്ചോ ഒറ്റിറ്റി പ്ലാൻ -  വൺ ഹോ തോ ഡൺ ഹെ
 

യഥാർത്ഥ ഉള്ളടക്കത്തിന്റെ വിജയത്തെ തുടർന്ന് ഏറ്റവും പ്രിയങ്കരമായ ഒറ്റിറ്റി പ്ലാറ്റ്ഫോമുകളുടെ വമ്പൻ പാക്കേജുമായി വാച്ചോ അവരുടെ ഓഫറുകൾ വിപുലീകരിക്കുന്നു. വാച്ചോയുടെ വരിക്കാർക്ക് ഒരൊറ്റ സബ്സ്ക്രിപ്ഷനിൽ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ പുതുലോകം തുറന്നുനൽകുകയാണ്. 
സിംഗിൾ ലോഗിൻ സബ്സ്ക്രിപ്ഷൻ മോഡലിലൂടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലെ, ഹംഗാമ പ്ലെ, ഹോയ് ചോയ്, ക്ലിക്, എപിക്ഓൺ, ചോപ്പൽ, ഓഹോ ഗുജറാത്തി എന്നീ ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിലെ പരിപാടികൾ തുറന്നുതരുന്നു. ഇതുകൂടാതെ മുപ്പത്തഞ്ചിൽ അധികം വെബ്സീരീസുകളുടെ ലോകം, സ്വാഗ്, സ്നാക്കബ്ൾ, വാച്ചോയുടെ മാത്രം ലൈവ് ടിവി എന്നിവയും വരിക്കാർക്ക് ലഭിക്കുന്നു. ഒന്നിച്ചൊരു വിനോദതീരം എന്ന ലക്ഷ്യത്തിലേക്കെത്താൻ ഡിഷ് ടിവി അവരുടെ പദ്ധതികൾക്ക് ആക്കം കൂട്ടുകയാണ്, വാച്ചോയുമായി കൈകോർക്കാൻ കൂടുതൽ ഒറ്റിറ്റി പ്ലാറ്റ്ഫോമുകൾ ഉടനെത്തും. 

വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടുകയാണ് ഇന്ത്യൻ ഒറ്റിറ്റി പ്രേക്ഷകർ. കാഴ്ചാനുഭവം മികച്ചതാക്കുന്നതിനും കൂടുതൽ ഉള്ളടക്കം ഒരൊറ്റ പ്ലാനിലും പെയ്മെന്റ് പാക്കേജിലും ഉൾപ്പെടുത്തി അവതരിപ്പിക്കുകയാണ് വാച്ചോയുടെ പുത്തൻ ഒറ്റിറ്റി പ്ലാനായ വൺ ഹോ തോ ഡൺ ഹെ. തുടക്കത്തിലുള്ള ഓഫറായി പരിമിത കാലത്തേക്ക് കൂടുതൽ തുക നൽകാതെ തന്നെ ഡിഷ് ടിവി, ഡി2എച്ച്, സിറ്റി കേബിൾ വരിക്കാർ എന്നിവർക്ക് ഈ സേവനം ഒരു മാസത്തേക്ക് ലഭിക്കും. ഒരിക്കൽ വരിക്കാരായാൽ ഉപയോക്താവിന് ഒറ്റിറ്റി സേവനം മൊബൈൽ, ലാപ്ടോപ്, ടിവി എന്നിവയിൽ ആപ്പോ വെബോ വഴി ലഭ്യമാകും. 

ഡിറ്റിഎച്ച് ടെക്നോളജിയുടെ അവതരണത്തിലൂടെ ഇന്ത്യയിലാകെയുള്ള ടെലിവിഷൻ രീതിയെതന്നെ മാറ്റി മറിക്കാൻ ഡിഷ് ടിവിക്കു കഴിഞ്ഞു. ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷൻ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ, വ്യവസായ രംഗത്തെ പെട്ടെന്നുള്ള മാറ്റം എന്നിവയിലൂടെ വിഡിയോ സ്ട്രീമിങ് ആപ്പുകൾ സമാഹരിച്ച് വാച്ചോയുടെ ഓഫറുകൾ വിപുലീകരിച്ചു മുന്നോട്ടുപോവുകയാണ്. വാച്ചോയുടെ പുതിയ സേവനത്തിലൂടെ വരിക്കാർക്ക് അതിശയകരമായ മൂല്യവും സൊകര്യവും നൽകുന്ന ഒരൊറ്റ സബ്സ്ക്രിപ്ഷൻ ഗേറ്റ് വേ സൃഷ്ടിച്ച് ഒറ്റിറ്റി വിതരണ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തി. പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ശരിയായ ഉള്ളടക്കം, ലീനിയർ ടിവി, ആവശ്യാനുസരണം വൈവിധ്യമാർന്ന വിനോദങ്ങൾ, എന്നിവയിലൂടെ വാച്ചോയെ എവിടെയും ഏത് സ്ക്രീനിലും ഒരു ഏകജാലക വിനോദകേന്ദ്രമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ അനിൽ ദുവ പറയുന്നു.

തദ്ദേശീയമായി വളർത്തിയെടുത്ത ഒറ്റിറ്റി പ്ലാറ്റ്ഫോമായ വാച്ചോ, അതിന്റെ വ്യാപ്തി ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും  2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അറുപത് ദശലക്ഷം ഡൌൺലോഡുകൾ മറികടക്കുകയും ചെയ്തു. മത്സരാധിഷ്ഠിതവും ഊർജ്ജസ്വലവുമായ സ്ട്രീമിങ് വിഡിയോ സേവനത്തിൽ സ്വന്തമായ ഒരിടം കണ്ടെത്താൻ ഈ പ്ലാറ്റ്ഫോം ശ്രമിക്കുകയാണ്. ഒറ്റിറ്റി വ്യവസായം നിരവധി ഒറ്റിറ്റി ആപ്പുകളാൽ നിറഞ്ഞിരിക്കുന്നു, അത് ഏറ്റവും ഇഷ്ടമായ ഉള്ളടക്കത്തിലേക്ക് ഉപയോക്താവിന് എത്തിച്ചേരാൻ ബുദ്ധിമുട്ടായി മാറുന്നു. ഈ വെല്ലുവിളികളെ നേരിടുന്നതിനാണ് വാച്ചോ ഒറ്റിറ്റി അഗ്രഗേഷ സേവനം. അത് മൊത്തത്തിലുള്ള ഡിജിറ്റൽ കണ്ടന്റ് ഉപഭോഗം മികതമായ നിരക്കിൽ വർദ്ധിപ്പിക്കും. ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്നു തന്നെ വിവിധ ഒറ്റിറ്റി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാനാണു ശ്രമമെന്ന് ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിന്റെ ഡിഷ് ടിവി ആന്റ് വാച്ചോ മാർക്കറ്റിങ് കോർപ്പറേറ്റ് ഹെഡ് സുഖ്പ്രീത് സിങ് പറയുന്നു. 

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് നാല് പ്രധാന സബ്സ്ക്രിബ്ഷൻ പാക്കുകളാണ് അവതരിപ്പിക്കുന്നത്. വാച്ചോ മന്ത്ലി സബ്സ്ക്രിപ്ഷനിലൂടെ പ്രേക്ഷകർക്ക് വിനോദത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്കു കടക്കാം
വാച്ചോ മിർച്ചി @ Rs.49/    വാച്ചോ മസ്തി @ Rs.99/    വാച്ചോ ധമാൽ @ Rs. 199/    വാച്ചോ മാക്സ് @ Rs. 299/
വാച്ചോ    സീ 5    ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ    സോണി ലിവ്
ഹംഗാമ പ്ലേ    വാച്ചോ    സീ 5    ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
എപിക് ഓൺ    ഹോയ്ചോയ്    വാച്ചോ    സീ 5
ഓഹോ ഗുജറാത്തി    ഹംഗാമ പ്ലേ    ലയൺസ്ഗേറ്റ് പ്ലേ    വാച്ചോ
ക്ലിക്ക്    എപിക് ഓൺ    ഹോയ്ചോയ്    ലയൺസ്ഗേറ്റ് പ്ലേ
     ചൌപാൽ    ഹംഗാമ പ്ലേ    ഹോയ്ചോയ്
     ഓഹോ ഗുജറാത്തി    എപിക് ഓൺ    ഹംഗാമ പ്ലേ
     ക്ലിക്ക്    ചൌപാൽ    എപിക് ഓൺ
          ഓഹോ ഗുജറാത്തി    ചൌപാൽ
          ക്ലിക്ക്    ഓഹോ ഗുജറാത്തി
               ക്ലിക്ക്
 


വാച്ചോയ്ക്കു വേണ്ടി ഡിഷ് ടിവിയുമായി സഹകരിക്കുന്നതിൽ സന്തോഷമാണ്. ഏറ്റവും മികച്ച ഉള്ളടക്കം അവതരിപ്പിക്കുന്നതിൽ എന്നും മുന്നിലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഈ പങ്കാളിത്തത്തിലൂടെ പുത്തൻ പ്രേക്ഷകർക്ക് വിശാലമായ ലൈബ്രറിയിലെ കണ്ടന്റ് എത്തിക്കുകയാണ് ലക്ഷ്യം. വാച്ചോയുടെ പ്രേക്ഷകർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മികച്ച ഉള്ളടക്കം ആസ്വദിക്കാനാവുമെന്ന് ഡിസ്നി സ്റ്റാർ ഇന്ത്യയുടെ ഡിസ്ട്രിബ്യുഷൻ ആന്റ് ഇന്റർനാഷണൽ ഹെഡ് ഗുർജീവ് സിങ് കപൂർ പറയുന്നു. 
സീ5ലൂടെ ശ്രമിക്കുന്നത് ഞങ്ങളുടെ സാന്നിധ്യത്തെ വിപുലീകരിക്കുന്നതിനും കണ്ടന്റ് ഉപയോഗത്തെ ജനാധിപത്യവത്കരിക്കാനും വിപണിയിലുടനീളമുള്ള പ്രേക്ഷകർക്ക് അത് അക്സസ് ചെയ്യുന്നതിനും വേണ്ടിയാണ്. ഇന്ത്യയിലെ ഡിജിറ്റൽ ഉപയോഗത്തിന്റെ അതിരുകൾ വിപുലമാക്കാൻ ഡിഷ് ടിവിക്കായി വാച്ചോയുമായി സഹകരിക്കുന്നതിന്റെ സന്തോഷത്തിലാണ്. ക്യാച്ച് അപ്പ് ടിവി, പഴയ ക്ലാസിക്കുകൾ, വ്യത്യസ്ത ഭാഷകളിലെ ബ്ലോക്ബസ്റ്ററുകൾ എന്നിവയിലൂടെ ഉന്മേഷദായകമായ ഒരു കാഴ്ചാനുഭവമാണ് സീ 5 വാഗ്ദാനം ചെയ്യുന്നത്. പ്ലാറ്റ്ഫോമിൽ മെച്ചപ്പെട്ട വിനോദഅനുഭവത്തിനായി മികച്ച എക്സ്പോഷറുകൾ നൽകുന്നതിനൊപ്പം പുതുമകളിലൂടെയും സഖ്യത്തിലൂടെയും പ്രേക്ഷകരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നും സീഎൽ സൌത്ത് ഏഷ്യ, അലയൻസസ് ആന്റ് പാർട്ണഷിപ്പ്സ് ഹെഡ് വിവേക് അറോറ പറയുന്നു. 
ഡിഷ് ടിവി വാച്ചോയുടെ പുതിയ ഓഫറിൽ പങ്കാളിയാവുന്നതിന്റെ സന്തോഷത്തിലാണ് ലയൺസ്ഗേറ്റ്. ഇന്ത്യയിൽ പെട്ടെന്നു തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന ഒറ്റിറ്റി ഇടത്തിന്റെ സാധ്യതയിൽ ബ്രാൻഡുകളെ വിശാലമായ ഉപഭോക്തൃ അടിത്തറയിലെത്തിക്കാനും ബണ്ട്ലിങ് ആപ് സഹായിക്കുന്നു. ഇത് ഭാവിയിലും തുടരുന്നതാണ്. കാഴ്ചയുടെ പുതിയ അനുഭവം നൽകുന്നതിനായി ഈ പങ്കാളിത്തത്തിലൂടെ കഴിയും. ഏറ്റവും മികച്ച കാഴ്ചാനുഭവം അതിശയിപ്പിക്കുന്ന വിലയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ലയൺസ്ഗേറ്റ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അമിത് ധനുക.

ഡിജിറ്റൽ ആവാസവ്യവസ്ഥ തുടർച്ചയായി മാറുകയാണ് ഒപ്പം ഉപയോക്താക്കളും. ഇന്നത്തെ വിപണിയിൽ കാഴ്ചക്കാർ എന്തു കാണണം എന്നു തീരുമാനമെടുക്കുന്നതിൽ വിജയിക്കണമങ്കിൽ പ്ലാറ്റ്ഫോം കൃത്യമായി വിലയിരുത്താൻ നാം ജാഗരൂകരാവണം. രാജ്യത്തെ വിപുലമായ പ്രേക്ഷകരിലേക്ക് കൂടുതൽ പ്രീമിയം-മൾട്ടിഫോം ഓഫറുകൾ എത്തിക്കാൻ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കുകയാണ് എപിക് ഓൺ സിഒഒ സൌർജ്യ മൊഹന്തി. 
ഉപയോക്താക്കൾക്ക് എളുപ്പത്തിലും വിപുലമായും ഹോയ്ചോയ് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അതേ വഴിയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു വാച്ചോ. ഒറ്റ ലോഗിനിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരാൻ കഴിയുന്നു. എല്ലാ പ്രേക്ഷകരിലേക്കും എത്തിച്ചേരുക എന്ന ഹോയ്ചോയുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാനും അവർക്ക് സൌകര്യപ്രദവും ആസ്വാദ്യകരവുമായ കാഴ്ചാനുഭവം നൽകാനും കഴിയുമെന്ന് ഹോയ്ചോയ് സിഒഒ സൌമ്യ മുഖർജി. 
വാച്ചോയുമായി സഹകരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ഡിറ്റിഎച്ച് ലോകത്ത് വിപണിയിലെ രാജാക്കന്മാരാണ് ഡിഷ് ടിവി. മറ്റുള്ള ഒറ്റിറ്റി പ്ലാറ്റ്ഫോമുകളെ ഒന്നിച്ചു നിർത്തി വിപണിസാധ്യത വർദ്ധിപ്പിക്കുകയാണ് വാച്ചോ. അതിനൊപ്പം മുന്നോട്ടു പോയി ബന്ധം വളർത്തുന്ന സന്തോഷത്തിലാണിപ്പോൾ. മറ്റ് ഒറ്റിറ്റി പ്ലാറ്റ്ഫോമുകൾക്കൊപ്പമുള്ള സഞ്ചാരം അവിസ്മരണിയമാകുമെന്നതിൽ സംശയമില്ല. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിലൂടെ മുന്നോട്ടുള്ള സഞ്ചാരമാണ് ലക്ഷ്യമിടുന്നതെന്ന് ക്ലിക്ക് (എയ്ഞ്ചൽ ടെലിവിഷൻ പ്രൈവറ്റ് ലിമിറ്റഡ്) ഡയറക്ടർ അഭയ് കുമാർ താന്റ്യ പറയുന്നു. 
ഗുജറാത്ത് വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രാദേശിക ഒറ്റിറ്റി പ്ലാറ്റ്ഫോമാണ് ഓഹോ ഗുജറാത്തി. 25ലധികം ഒറിജിനൽ ഷോകൾ, പുറമേ ഓരോ മാസവും പുതിയ രണ്ട് ഒറിജിനലുകൾ. ഗുജറാത്തിലെ സ്വീകാര്യത ദേശീയ തലത്തിലേക്കു വ്യാപിപിക്കുന്നതിലേക്ക് പങ്കാളിയെ കാത്തിരിക്കുകയായിരുന്നു. ഡിഷ് ടിവിയുടെ ഉല്പന്നമായ വാച്ചോ, ഇഷ്ടപ്പെട്ട ഷോകളും സിനിമകളും കാണുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗവും കംപ്ലീറ്റ് എന്റർറ്റെയ്ൻമെന്റ് പാക്കേജും നൽകുന്നു. വിശാലമായ പ്രേക്ഷകരിലേക്കുള്ള ഏറ്റവും മികച്ചമാർഗ്ഗമാണ് വാച്ചോ. ലോകത്തു തന്നെ ഗുജറാത്തി ഷോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഓഹോ കോ ഫൌണ്ടർ അഭിഷേക് ജെയ്ൻ. 
അതിർത്തിക്കപ്പുറമുള്ള വിനോദത്തെ സൂചിപ്പിക്കുന്ന ചൌപാൽ, പ്രാദേശിക ഭാഷകളേയും സംസ്കാരങ്ങളും ഇടപഴകുന്ന ഇടമാണ്. ഇത് ഇന്ത്യൻ പനോരമയുടെ ഒരു കാഴ്ച നൽകുന്നു. പഞ്ചാബി, ഹരിയാൻവി, ഭോജ്പുരി ഭാഷകളിൽ പുതിയ ഉള്ളടക്ക ഓഫറുകളുടെ അടിസ്ഥാനത്തിൽ ധാരാളം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നു. വലിയ സ്ക്രീനിലും കണക്റ്റഡ് ഡിവൈസുകളിലും വലിയ തോതിലുള്ള അംഗീകാരമാണ് 2021ൽ ലോഞ്ച് ചെയ്ത ചൌപാൽ നേടിയിട്ടുള്ളത്. ഡിഷ് ടിവിയുടെ വാച്ചോയുമായുള്ള ബന്ധം ചൌപാലിന്റെ ഇടപഴകൽ വർദ്ധിപ്പിക്കുമെന്നും അതിന്റെ ഉള്ളടക്കം പ്രദേശത്തിന്റെയും ഭാഷയുടെയും എല്ലാ തടസങ്ങളെയും മറികടക്കാൻ സഹായിക്കാൻ പ്രതീക്ഷിക്കുമെന്ന് ചൌപാൽ മാനേജിങ് ഡയറക്ടർ സന്ദീപ് ബൻസാൽ പറയുന്നു. 


ഹംഗാമാ പ്ലേയ്ക്ക് വൈവിധ്യമാർന്നതും ബഹുഭാഷാപരവും ഒന്നിലധികം വിഭാഗത്തിലുള്ളതുമായ ഉള്ളടക്ക ലൈബ്രറിയുണ്ട്. വാച്ചോയുമായുള്ള ഞങ്ങളുടെ ബന്ധം സിനിമകൾ, ടിവി ഷോ, ഹംഗാമാ ഒറിജിനലുകൾ എന്നിവയുടെ അവിശ്വസനീയമായ ലൈബ്രറിയുടെ നേതൃത്വത്തിൽ ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ വിനോദം നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു. വാച്ചോയുമായി പങ്കാളികളാകാൻ ഞങ്ങൾ ആവേശഭരിതരാണ്. കൂടാതെ ഹംഗാമ പ്ലേ വാഗ്ദാനം ചെയ്യുന്ന ഉള്ളടക്ക അനുഭവം വാച്ചോയുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്നും ഞങ്ങളുടെ ഉള്ളടക്കത്തിന്റെ വ്യാപനം ഒരു പുതിയ ഉപഭോക്തൃ അടിത്തറയിലേക്ക് വികസിപ്പിക്കുമെന്നും ഉറപ്പുണ്ടെന്ന് ഹംഗാമ ഡിജിറ്റൽ മീഡിയ സിഇഒ സിദ്ധാർത്ഥ റോയ് പറയുന്നു. 

വാച്ചോയെ കുറിച്ച്

2019ൽ തുടക്കമിട്ട വാച്ചോ നിരവധി ഒറിജിനൽ ഷോകൾ നൽകുന്നു. വെബ് സീരീസുകളായ താര ഭയ്യ സിന്ദാബാദ്, ദ് മോണിങ്ഷോ, ഹാപ്പി, ബൌച്ചാരേ ഇ ഇഷ്ക്, ഗുപ്ത നിവാസ്, ജോൻപൂർ, പാപാ കാ സ്കൂട്ടർ, ആഘട്ട്, ചീറ്റേഴ്സ് – ദ് വെക്കേഷൻ, സർഹാദ്, മിസ്റ്ററി ഡാഡ്, ജാൽ സാസി, ഡാർക്ക് ഡെസ്റ്റിനേഷൻസ്, ഇറ്റ്സ് മൈ പ്ലെഷർ, 4 തീവ്സ്, ലവ് ക്രൈസിസ്, അർദ്ധസത്യ, ചോരിയാം, രക്തചന്ദൻ എന്നിവ ഇതിൽപ്പെടുന്നു. ഉപഭോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കത്തിന് സ്വാഗ് എന്ന സവിശേഷമായ പ്ലാറ്റ്ഫോം ഇതിലുണ്ട്. അവിടെ ആളുകൾക്ക് അവരുടേതായ ഉള്ളടക്കം സൃഷ്ടിക്കുകയും അവരുടെ കഴിവുകൾ കണ്ടെത്തുകയും ചെയ്യാം. ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിൽ വാച്ചോ ഇപ്പോൾ 35ലധികം യഥാർത്ഥ പരമ്പരകളും 300 എക്സ്ക്ലൂസീവ് പ്ലേകളും 100 പ്ലസ് ലൈവ് ചാനലുകളും നൽകുന്നു. വിവിധ ഉപകരണങ്ങളിൽ (ഫയർ ടിവി സ്റ്റിക്, ഡിഷ് എസ്എംആർടി, ആൻഡ്രോയ്ഡ്, ഐഒഎസ് സെൽഫോണുകൾ, ഡി2എച്ച് മാജിക് ഡിവൈസുകൾ) അല്ലെങ്കിൽ വാച്ചോ ഡോട്ട് കോം എന്നതിൽ ഓൺലൈനായി അത് അക്സസ് ചെയ്യാവുന്നതാണ്. 

ഡിഷ് ടിവി
ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ മുൻനിര  ഡയറക്ട് റ്റു ഹോം കമ്പനിയാണ്. കൂടാതെ ഡിഷ് ടിവി, സിങ് ഡി2എച്ച് എന്നിവ ഈ കുടക്കീഴിലുണ്ട്. എസ്ഇഎസ്-8, ജിസാറ്റ്  15, എസ്റ്റി -2  എന്നിങ്ങനെയുള്ള സാറ്റ്ലൈറ്റ് പ്ലാറ്റ്ഫോമുകളുടെ പ്രയോജനം നേടുന്ന കമ്പനി, ഇന്ത്യയിലെ ഏറ്റവും വലിയ ഡിറ്റിഎച്ച് പ്ലെയർ എന്ന നിലയിൽ 1098 മെഗാ ഹെർട്സ് ബാൻഡ് വിഡ്ത്ത് കപ്പാസിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡിന് 750 ചാനലുകളും സേവനവും നൽകാൻ കഴിയുന്നു അതിൽ 31 ഓഡിയോ ചാനലും 81 എച്ച്ഡി ചാനലും സേവനവും ഉൾപ്പെടുന്നു. ഇന്ത്യയിലാകെ 2700 വിതരണക്കാരും 240000 ഡീലർമാരും 9300 നഗരങ്ങളിലായി പ്രവർത്തിക്കുന്നു. 22 സിറ്റികളിലുള്ള ഇരുപത്തിനാലു മണിക്കൂറും പ്രവർത്തന സജ്ജമായ കോൾ സെന്ററുകൾ ഏതു സമയത്തും ഉപയോക്താവിന്റെ പ്രശ്നപരിഹാരത്തിനായി 12 വിവിധ ഭാഷകളിൽ തയാറാണ്. കമ്പനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.dishtv.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
കൂടുതൽ വിവരങ്ങൾക്ക് ...

 

Related Topics

Share this story