Times Kerala

 ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണബില്‍: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രം

 
 ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണബില്‍: പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രം 
 ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍ 2022-ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഫിപ്രായങ്ങൾ അറിയിക്കാനുള്ള സമയപരിധ നീട്ടി.  ജനുവരി രണ്ടുവരെ സമയം നീട്ടിയതായാണ്  ഐ.ടി. മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നേരത്തേ ഡിസംബര്‍ 17 വരെയാണ് സമയമനുവദിച്ചിരുന്നത്. വിവിധ കോണുകളില്‍നിന്നുള്ള ആവശ്യം പരിഗണിച്ച് കാലാവധി നീട്ടുകയായിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അഭിപ്രായമറിയിക്കാം.ഓഗസ്റ്റില്‍ പിന്‍വലിച്ച 2019-ലെ ബില്ലിന് പകരമായാണ് പുതിയ ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പറത്തിറക്കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള പിഴ 500 കോടിവരെയായി ഉയര്‍ത്താന്‍ പുതിയ ബില്ലില്‍ ശുപാര്‍ശയുണ്ട്.

Related Topics

Share this story