Times Kerala

 ഡിജിബോക്‌സില്‍ ഇനി ഡിജിഫോട്ടോസും

 
 ഡിജിബോക്‌സില്‍ ഇനി ഡിജിഫോട്ടോസും
 കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഡിജിറ്റല്‍ സ്റ്റോറേജ് ആന്റ് ഷെയറിങ് പ്ലാറ്റ്‌ഫോം ആയ ഡിജിബോക്‌സില്‍ ഫോട്ടോ ബാക്കപ്പ് സംവിധാനമായ ഡിജിഫോട്ടോസ് അവതരിപ്പിച്ചു. ഡിജിബോക്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് ഈ സൗകര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്‌ഫോണിലെ ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ എല്ലാ ഫയലുകളും ഡിജിബോക്‌സ് ക്ലൗഡ് സ്റ്റോറേജ് അക്കൗണ്ടിലേക്ക് സ്വമേധയാ ബാക്ക് അപ് ചെയ്യുന്ന സംവിധാനമാണിത്.

Related Topics

Share this story