Times Kerala

 ആവശ്യക്കാർ ഏറുന്നു, ഉല്പാദനം കുറഞ്ഞു; ഐഫോൺ 14 പ്രോ കിട്ടാൻ വൈകും

 
ആവശ്യക്കാർ ഏറുന്നു, ഉല്പാദനം കുറഞ്ഞു; ഐഫോൺ 14 പ്രോ കിട്ടാൻ വൈകും
 
സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിറുന്നതായി റിപ്പോര്‍ട്ട്. ഐഫോണ്‍ 14 പ്രോ ഉത്പാദനത്തേക്കാള്‍ കൂടുതലാണ് ഇപ്പോൾ ആവശ്യക്കാരെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഇത് ലഭിക്കാൻ കൂടുതല്‍ ദിവസം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.ഐഫോണ്‍ 14 ഫോണുകള്‍ ഉല്പാദിപ്പിക്കുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറി നില്‍ക്കുന്ന ഷെങ്‌ഷോ നഗരത്തിലെ ലോക്ക്ഡൗണ്‍ അവിടെ നിന്നുള്ള ഫോണ്‍ ഉല്പാദനത്തെയും വിതരണത്തെയും ബാധിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയാണിത്. ഇതേ തുടര്‍ന്ന് വരും മാസങ്ങളില്‍ ഐഫോണുകളുടെ വരവില്‍ വേഗം കുറയാനിടയുണ്ടെന്നും കരുതുന്നു.

Related Topics

Share this story