Times Kerala

 കള്ളപ്പണക്കേസ്: വിവോയുടെ 465 കോടി രൂപ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു

 
 കള്ളപ്പണക്കേസ്: വിവോയുടെ 465 കോടി രൂപ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു
 ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു.  കള്ളപ്പണക്കേസിലാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം വിവോ ഓഫീസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ കണക്കിൽ പെടാത്ത പണവും സ്വർണവും പിടിച്ചെടുത്തിരുന്നു.സാന്പത്തികതട്ടിപ്പ് കണ്ടെത്തുന്നതിന് വിവോയും അനുബന്ധ കന്പനികളുമായി ബന്ധപ്പെട്ട 44 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. അതേസമയം, റെയ്ഡിന് പിന്നാലെ വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

Related Topics

Share this story