Times Kerala

 സ്മാര്‍ട്ട് ഫോണ്‍, ടിവി തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകളുമായി ക്രോമ ഇലക്ട്രോണം ഉല്‍സവം

 
 സ്മാര്‍ട്ട് ഫോണ്‍, ടിവി തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകളുമായി ക്രോമ ഇലക്ട്രോണം ഉല്‍സവം
 

കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണികസ് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകള്‍ നല്‍കുന്നു. ക്രോമ ഇലക്ട്രോണം ഉല്‍സവത്തിന്‍റെ ഭാഗമായി സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, വെറ്റ് ഗ്രൈന്‍ഡറുകള്‍, ഫൂഡ് പ്രോസസ്സറുകള്‍, ഓഡിയോ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ ഡീലുകളും ഓഫറുകളുമാണ് ക്രോമ നല്‍കുന്നത്. കേരളത്തിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും www.croma.com/lp-festive-offers എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും സെപ്റ്റംബര്‍ 11 വരെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡിസ്ക്കൗണ്ട് വിലകളും ആനുകൂല്യങ്ങളും കരസ്ഥമാക്കിക്കൊണ്ട് ഉല്‍പന്നങ്ങള്‍ വാങ്ങാം. കൂടാതെ സെപ്റ്റംബര്‍ 5 ന് പ്രശസ്ത നടി പ്രിയ പ്രകാശ് വാര്യര്‍ കളമശ്ശേരി ക്രോമ സ്റ്റോറില്‍ ഉപഭോക്താക്കളെ കാണുവാനും വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുവാനുമായെത്തുന്നുമുണ്ട്

പ്രത്യേക ഓഫറുകളുടെ ഭാഗമായി സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവികളില്‍  ക്രോമയുടെ 40 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവി വെറും 17,990 രൂപയ്ക്ക് ലഭ്യമാക്കും.  പ്രീമിയം വിഭാഗത്തിലുള്ള ടിവി വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് 2,19,990 രൂപ യഥാര്‍ത്ഥ വിലയുള്ള എല്‍ജിയുടെ 55 ഇഞ്ച് ഓലെഡ് ടിവി  1,59,990 രൂപയ്ക്ക് ലഭിക്കും.

സെയിലിനിടെ ഉപഭോക്താക്കള്‍ക്ക് ഐ ഫോണ്‍ 13 വെറും 2250 രൂപ ഇഎംഐയ്ക്കു വാങ്ങാനും അവസരം ലഭിക്കും. തെരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍  5999 രൂപയുടെ വിലയുള്ള സ്മാര്‍ട്ട് വാച്ച് 499 രൂപയ്ക്കും 2499 രൂപയുടെ 10000 എംഎഎച്ച് പവര്‍ ബാങ്ക് വെറും 299 രൂപയ്ക്കും ലഭിക്കും.  ഓഡിയോ വിഭാഗത്തില്‍ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്കും എംപി 3 പ്ലെയറുകള്‍ക്കും ക്രോമ 75 ശതമാനം വരെ ഇളവും നല്‍കുന്നുണ്ട്.

മര്‍ഫി റിച്ചാര്‍ഡ്സിന്‍റെ എംജി പ്രിമോ ക്ലാസിക് 750 വാട്ട് വെറും 3990 രൂപയ്ക്ക് എന്നതു പോലുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം. ഇതിനു പുറമെ പ്രീതി ടേബിള്‍ ടോപ് വെറ്റ് ഗ്രൈന്‍ഡര്‍ വെറും 5999 രൂപയ്ക്ക് ലഭ്യമാണ്.

ആവേശം സൃഷ്ടിച്ചു കൊണ്ടുള്ള പൂക്കള മല്‍സരവും സാമൂഹ്യ മാധ്യമത്തില്‍ ലൈവ് ആയി ഉണ്ടാകും. തങ്ങളുടെ പൂക്കള ചിത്രങ്ങള്‍ പങ്കുവെക്കാനും സെപ്റ്റംബര്‍ എട്ടു വരെ ദിവസവും ആകര്‍ഷകമായ ഗിഫ്റ്റ് ഹാമ്പറുകള്‍ വിജയിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

ഇതിനു പുറമെ സ്റ്റോറുകളിലും www.croma.com/lp-festive-offers എന്ന വെബ്സൈറ്റിലും 24 മാസം വരെയുള്ള ഇഎംഐ അടക്കമുള്ള ആകര്‍ഷകമായ ഫിനാന്‍സ് പദ്ധതികളും ദീര്‍ഘിപ്പിച്ച വാറണ്ടികളും 10 ശതമാനം വരെ കാഷ് ബാക്ക് ഓഫറുകളും അടക്കമുള്ളവയും ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ആറായിരം രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ക്രോമ അവതരിപ്പിക്കുന്നുണ്ട്. 

 

Related Topics

Share this story