Times Kerala

 ഇന്ത്യയിലെ ആദ്യത്തെ 5ജി സൗകര്യമുള്ള സ്മാര്‍ട്ട് സിറ്റി ആകാന്‍ ഭോപാല്‍

 
 ഇന്ത്യയിലെ ആദ്യത്തെ 5ജി സൗകര്യമുള്ള സ്മാര്‍ട്ട് സിറ്റി ആകാന്‍ ഭോപാല്‍
  ഭോപ്പാല്‍:  ഇന്ത്യയിലെ ആദ്യത്തെ 5ജി ലഭിക്കുന്ന സ്മാര്‍ട്ട് സിറ്റി ആകുമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ തലസ്ഥാന നഗരം അടുത്ത നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങും . ഈ പ്രഖ്യാപനത്തോടെ, ആദ്യം 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ടെലികോം വകുപ്പ് പറഞ്ഞ മുംബൈ, ന്യൂഡല്‍ഹി, ലഖ്നൗ, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഭോപ്പാലും ഉൾപ്പെടുകയാണ്.പൗരന്മാര്‍ക്കായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി ഭോപ്പാല്‍ മാറും. അടുത്ത നാല് മാസത്തിനുള്ളില്‍ ആരംഭിക്കുന്ന പൈലറ്റ് പ്രോജക്റ്റില്‍ 5ജി ട്രയലുകള്‍ നടത്താന്‍ സര്‍ക്കാരും ഇന്ത്യയിലെ ടെലികോം കമ്പനികളിലൊന്നും തമ്മിലുള്ള പങ്കാളിത്തം ഉള്‍പ്പെടും. അതേസമയം, ഏത് കമ്പനിയെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതെന്ന് നിലവില്‍ വ്യക്തമല്ല.

Related Topics

Share this story