Times Kerala

പുതിയ വ്യക്തിത്വം നല്‍കാന്‍ ‘അവതാര്‍’; ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്

 
whatsapp
വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരെ പ്രതിനിധീകരിക്കാന്‍ ഒരു ആള്‍ രൂപം (അവതാര്‍) സൃഷ്ടിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. വിവിധ തരം ഉടുപ്പുകള്‍, മുഖ ലക്ഷണങ്ങള്‍ തുടങ്ങിയവയടക്കം ഉള്‍പ്പെടുത്തി അവതാര്‍ സൃഷ്ടിക്കാം. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റായുടെ കീഴിലുള്ള മെസഞ്ചര്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നേരത്തേ തന്നെ ലഭ്യമായിരുന്നതിനാല്‍ അത് വാട്‌സാപ്പിലേക്കും എത്തുന്നതില്‍ അദ്ഭുതമില്ല. വാട്‌സാപ്പിലേക്ക് അവതാര്‍ എത്തുന്ന കാര്യം അറിയിച്ചുള്ള മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം ഉപയോക്താവ് ഇട്ടിരിക്കുന്ന പ്രൊഫൈല്‍ ഫോട്ടോ തന്റെ അവതാറിന്റെ മുഖമായി വേണമെങ്കില്‍ ഉപയോഗിക്കാം. അവതാര്‍ ഒരുക്കാനായി ക്രമീകരിക്കാവുന്ന 36 സ്റ്റിക്കറുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് മെറ്റാ അറിയിക്കുന്നു.സ്വന്തം അവതാര്‍ സൃഷ്ടിച്ച ശേഷം ഇത് സുഹൃത്തുക്കളുമായി ഷെയർ ചെയ്യാം.

Related Topics

Share this story