Times Kerala

താങ്ങാനാവുന്ന വിലയിൽ, സാംസങ് എം-സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നു; ഗാലക്സി M04 പ്രഖ്യാപിച്ചത് സൂപ്പർ ഫാസ്റ്റ് പ്രകടനത്തിനായി റാം പ്ലസ് സഹിതം 8GB വരെ റാമോടുകൂടി 

 
 താങ്ങാനാവുന്ന വിലയിൽ, സാംസങ് എം-സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്നു; ഗാലക്സി M04 പ്രഖ്യാപിച്ചത്  സൂപ്പർ ഫാസ്റ്റ് പ്രകടനത്തിനായി റാം പ്ലസ് സഹിതം 8GB വരെ റാമോടുകൂടി
 

 ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ന് Galaxy M04 ലോഞ്ച് പ്രഖ്യാപിച്ചു. ജനപ്രീതിയാർജ്ജിച്ച Galaxy M സീരീസിലേക്കുള്ള ഏറ്റവും പുതിയ അതിഥി യുവ Gen Z ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഭൂതപൂർവമായ ശൈലിയും സമാനതകളില്ലാത്ത അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു.


“ഞങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന M-സീരീസ് സ്മാർട്ട്ഫോണായ Galaxy M04, മൾട്ടിടാസ്ക്കിംഗിൽ മികച്ചതും അവരെ ഒരുപടി മുന്നിൽ നിർത്തുന്നതുമായ പെര്ഫോമന്സ്-ഡ്രിവണ് ഡിവൈസ് തേടുന്ന യുവ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. റാം പ്ലസ് ഫീച്ചറോട് കൂടിയ സെഗ്മെന്റ്-ലീഡിംഗ് 8 ജിബി റാം, 1 ടിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി സ്റ്റോറേജ്, ദീർഘകാലം നിലനിൽക്കുന്ന 5000mAh ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. Galaxy M04 ന് ലഭിക്കുന്ന നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും രണ്ട് OS അപ്ഗ്രേഡുകളും ഉപഭോക്താക്കൾക്ക് മനസ്സമാധാനം നൽകും” സാംസംഗ് ഇന്ത്യ, മൊബൈൽ ബിസിനസ് ഡയറക്ടർ രാഹുൽ പഹ്വ പറഞ്ഞു.

സൂപ്പർ ക്വിക്ക് പെർഫോമൻസ്
2.3GHz വരെ ക്ലോക്ക് ചെയ്യാൻ കഴിയുന്ന മീഡിയടെക് ഹീലിയോ P35 പ്രൊസസറിനാലാണ് Galaxy M04 ശാക്തീകരിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട പ്രകടനം, സുഗമമായ മൾട്ടിടാസ്കിംഗ്, അതിരില്ലാത്ത ആപ്പ് നാവിഗേഷൻ, തടസ്സമില്ലാത്ത ഗെയിമിംഗ് എന്നിവ അനുഭവപ്പെടും. റാം പ്ലസ് ഫീച്ചറിനൊപ്പം 8 ജിബി വരെ റാമും ഇതിലുണ്ട്. തനതായ റാം പ്ലസ് സൊല്യൂഷൻ ഉപയോക്താക്കളെ ആവശ്യാനുസരണം റാം സൈസ് വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. 1TB വരെ വര്ദ്ധിപ്പിക്കാവുന്ന സ്റ്റോറേജുമായി Galaxy M04 വരുന്നതിനാൽ ഉപഭോക്താക്കൾ സ്റ്റോറേജ് സ്പെയ്സിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.


സൂപ്പർ അപ്ഡേറ്റഡ് OS
ഗാലക്സി M04നെ ഫ്യൂച്ചര് റെഡി സ്മാർട്ട്ഫോണാക്കി മാറ്റുന്ന നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് തവണ OS അപ്ഗ്രേഡുകളുമായാണ് വരുന്നത്.

സൂപ്പർ പവർഫുൾ ബാറ്ററി
ഗാലക്സി M04 ഒരു വലിയ 5000mAh ബാറ്ററി അവതരിപ്പിക്കുന്നു, നിങ്ങളെ എല്ലായ്പ്പോഴും ഊർജ്ജസ്വലമാക്കുന്ന ഇത്,  ഇൻ-ബോക്സ് ചാർജറുമായാണ് വരുന്നത്. Galaxy M04 നിങ്ങളുടെ ഉപയോഗവുമായി പൊരുത്തപ്പെടുന്ന ഒരു അഡാപ്റ്റീവ് പവർ-സേവിംഗ് മോഡിനെ പിന്തുണയ്ക്കുന്നു, ബാറ്ററി 50%-ൽ താഴെയാണെങ്കിൽ സ്വയമേ പവർ സേവിംഗ് മോഡിലേക്ക് മാറുന്നു. Galaxy M04-ലെ AI പവർ മാനേജ്മെന്റ്, മൂന്ന് ദിവസത്തേക്ക് ആപ്പുകൾ ഉപയോഗിച്ചില്ലെങ്കിൽ അവയെ സ്ലീപ്പ് മോഡിലേക്കും ഒരു മാസത്തേക്ക് ഉപയോഗിച്ചില്ലെങ്കിൽ ഡീപ് സ്ലീപ്പ് മോഡിലേക്കും മാറ്റുന്നു.

സൂപ്പർ എന്റർടൈനിംഗ് ഡിസ്പ്ലേ
ഗാലക്സി M04 6.5'' ഡിസ്പ്ലേയിലൂടെ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നു. വലിയ സ്ക്രീൻ സാങ്കേതിക വിദഗ്ദ്ധരായ Gen-Z ഉപയോക്താക്കളെ അവരുടെ സോഷ്യൽ മീഡിയ ഫീഡുകളെ സുഗമമായി താണ്ടാൻ സഹായിക്കുന്നു. ബിംഗെ-വാച്ചേര്സിന് തങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റുകള് യാതൊരു മുരടിപ്പും കൂടാതെ ആസ്വദിക്കാനാകും.

സൂപ്പര് സ്റ്റണ്ണിംഗ് ക്യാമറ
ഗാലക്സി M04 13MP+2MP ഡ്യുവൽ റിയർ ക്യാമറ ഉപയോഗിച്ച് അതിശയകരമായ ക്യാപ്ചറുകൾ ഉറപ്പാക്കുന്നു. നല്ല നിലവാരമുള്ള സെൽഫികൾ എടുക്കാൻ സഹായിക്കുന്ന 5MP ഫ്രണ്ട് ക്യാമറയും ഗാലക്സി M04 ന് ഉണ്ട്.

മെമ്മറി വേരിയന്റുകൾ, വില, ലഭ്യത
ഗാലക്സി M04 4GB+64GB വേരിയന്റിന് 8499 രൂപയ്ക്കും 4GB+128GB വേരിയന്റിന് 9499 രൂപയ്ക്കും ഫലപ്രദമായ വിലയിൽ ലഭ്യമാണ്. സീ ഗ്ലാസ് ഗ്രീൻ, ഷാഡോ ബ്ലൂ എന്നീ രണ്ട് ട്രെൻഡി നിറങ്ങളിൽ വരുന്ന - ഗാലക്സി M04  Samsung.com, Amazon.in എന്നിവയിലും തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഡിസംബർ 16 മുതൽ ലഭ്യമാകും

Related Topics

Share this story