Times Kerala

 സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 14 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍

 
 സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 14 സീരീസ് അവതരിപ്പിച്ച് ആപ്പിള്‍
 കാലിഫോര്‍ണിയ :സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 14 സീരീസ് അവതരിപിച്ച് ആപ്പിള്‍. കൂടാതെ സ്മാര്‍ട്ട് വാച്ച് സീരീസ് എട്ടും എയര്‍പോഡ്‌സ് പ്രോ 2ഉം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 14 പ്ലസും സീരീസിലുണ്ട്. ഐഫോണ്‍ 14ന്റെ വില 799 ഡോളര്‍ (ഏകദേശം 63,700 രൂപ) മുതലാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 14 പ്ലസിന് 899 ഡോളര്‍ (ഏകദേശം 71,600 രൂപ) ആകും വില. വെള്ളിയാഴ്ച മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം. ഐഫോണ്‍ 14 സെപ്തംബര്‍ 16നും പ്ലസ് ഒക്ടോബര്‍ ഏഴിനും ഉപഭോക്താക്കളുടെ കൈകളിലെത്തും.ഒലെഡ് ഡിസ്‌പ്ലേ, 1200നിറ്റ്‌സ് പീക് ബ്രൈറ്റ്‌നെസ്സ്, ഡോള്‍ബി വിഷന്‍ തുടങ്ങിയ സവിശേഷതകളോടെ വരുന്ന ഐഫോണ്‍ 14 അഞ്ച് നിറങ്ങളില്‍ ലഭ്യമാകും. മികച്ച ബാറ്ററി കരുത്ത് നല്‍കുന്ന എ15 ബയോണിക് എസ് ഒ സി, അതിശയിപ്പിക്കുന്ന ക്യാമറ സിസ്റ്റവുമുണ്ട്. പ്രധാന ക്യാമറ 12 മെഗാ പിക്‌സല്‍ ആയിരിക്കും. 799 ഡോളര്‍ (ഏകദേശം 63,700 രൂപ) ആണ് ആപ്പിള്‍ അള്‍ട്രാ വാച്ചിനുള്ളത്. ഈ മാസം 23 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Related Topics

Share this story