Times Kerala

 അമേരിക്കയിൽ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍; പകുതിയിലേറെ പേരും ഉപയോഗിക്കുന്നത് ഐഫോൺ 

 
 അമേരിക്കയിൽ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍; പകുതിയിലേറെ പേരും ഉപയോഗിക്കുന്നത് ഐഫോൺ 
 
സാന്‍ഫ്രാന്‍സിസ്‌കോ: യുഎസില്‍ ആന്‍ഡ്രോയിഡ് ഫോണുകളെ മറികടന്ന് ആപ്പിള്‍ ഐഫോണ്‍. രാജ്യത്ത് പകുതിയിലധികം പേരും ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂണില്‍ ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 50 ശതമാനം കവിഞ്ഞതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു.ഐഫോണ്‍ അവതിരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷം 2008-ലാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ യുഎസ് വിപണിയിലെത്തിയത്. 2010-ല്‍ ആന്‍ഡ്രോയിഡ് ഐഒഎസിനെ മറികടന്നു. അതേസമയം, 150-ഓളം വരുന്ന മറ്റ് മൊബൈല്‍ ബ്രാന്‍ഡുകളെല്ലാം ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ആണ്.ഐഫോണിലൂടെയാണ് ആപ്പിള്‍ 2.5 ലക്ഷം കോടി വിലമതിക്കുന്ന കമ്പനിയായി വളര്‍ന്നത്. 2020-ല്‍ ആഗോള തലത്തില്‍ ഐഫോണുകളുടെ എണ്ണം 100 കോടി കവിഞ്ഞിരുന്നു.

Related Topics

Share this story