Times Kerala

 ആമസോൺ സമ്മർ സെയിൽ മെയ് നാല് മുതൽ, ഐഫോൺ 13, വൺപ്ലസ് 9 ആർ ടി, ഗാലക്‌സി എം33 തുടങ്ങിയ ഫോണുകൾക്ക് മികച്ച ഓഫറുകൾ

 
 ആമസോൺ സമ്മർ സെയിൽ മെയ് നാല് മുതൽ, ഐഫോൺ 13, വൺപ്ലസ് 9 ആർ ടി, ഗാലക്‌സി എം33 തുടങ്ങിയ ഫോണുകൾക്ക് മികച്ച ഓഫറുകൾ
 

ആമസോൺ സമ്മർ സെയിൽ 2022 (നാളെ) മെയ് 4 ന് ആരംഭിക്കും. ഈ പ്രത്യേക സെയിൽ സമയത്ത് വീട്ടുപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ,  സ്മാർട്ട് ടിവികൾ, ഗെയിമിംഗ് ആക്‌സസറികൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ, ഐക്യൂ ,, ഐടെൽ , വൺപ്ലസ്, ഓപ്പോ , റിയൽമി, റെഡ്മി , സാംസങ് , ടെക്നോ, വിവോ , ഷവോമി  തുടങ്ങിയ ബ്രാൻഡുകളിലുള്ള ഫോണുകൾ വലിയ വിലക്കുറവിൽ വാങ്ങാൻ പറ്റിയ അവസരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

79,990 രൂപക്ക് അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോൺ 13 ഹാൻഡ്‌സെറ്റ് 66,900 രൂപയ്ക്ക് വാങ്ങാം. ആപ്പിളിന്റെ A15 ബയോണിക് ചിപ്പാണ് ഈ ഫോണിൽ ഉള്ളത്. സെറാമിക് ഷീൽഡ് പരിരക്ഷയുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, 12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ എന്നിവയൊക്കെ ഇതിൻ്റെ സവിശേഷതയാണ്.


അതേസമയം,  ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത (വൺപ്ലസ് 9 ആർ ടി) നിലവിൽ 42,999 രൂപയ്ക്കാണ് ആമസോണിൽ വിൽപ്പന നടത്തുന്നത്.  വരാനിരിക്കുന്ന ആമസോൺ സമ്മർ സെയിലിൽ സ്‌മാർട്ട്‌ഫോൺ ഡിസ്‌കൗണ്ട് വിലയിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 37,999 രൂപയ്ക്ക് ലഭിക്കും. 

സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എം33 5ജി സ്‌മാർട്ട്‌ഫോണിന് നിലവിൽ 17,999 രൂപയാണ് വില. 24,999 ​​രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോൺ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 14,999 രൂപയ്ക്ക് വാങ്ങാം.

Xiaomi 11 Lite NE 5G  24,999 രൂപയ്ക്കാണ് ആമസോണിൽ വിൽപ്പന നടത്തുന്നത്. 31,999 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോൺ സമ്മർ സെയിലിൽ 18,999 രൂപയ്ക്ക് വാങ്ങാം. 

Related Topics

Share this story