Times Kerala

എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം;  7000 രൂപ കുറവില്‍ ഐഫോൺ 14  സ്വന്തമാക്കാന്‍ അവസരവുമായി ജിയോ മാര്‍ട്ട്

 
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം;  7000 രൂപ കുറവില്‍ ഐഫോൺ 14  സ്വന്തമാക്കാന്‍ അവസരവുമായി ജിയോ മാര്‍ട്ട്
ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ  74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ  ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. ജിയോയുടെ ഓൺലൈൻ വ്യാപാര സൈറ്റായ ജിയോമാർട്ടിലെ ഫോണിന്റെ വില 79,900 രൂപ തന്നെയാണ്. അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമ്പോഴാണ് 74,900 രൂപയ്ക്ക് ഫോൺ കിട്ടുന്നത്. ക്രെഡിറ്റ് കാർഡ് ഓഫറുകൾക്ക് പുറമെ മറ്റ് ഡിസ്കൗണ്ടും ലഭിക്കും. 2000 രൂപയോളം കിഴിവും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചുരുക്കി പറഞ്ഞാൽ 7000 രൂപയോളം കിഴിവോടെ ഫോൺ സ്വന്തമാക്കാം.  ഓഫ്ലൈൻ ഓഫറായതിനാൽ ജിയോമാർട്ടിൽ ഇത് കാണാൻ കഴിയില്ല.

Related Topics

Share this story