Times Kerala

 ആമസോൺ പേയുടെ #AbHarDinHuaAasan കാംപെയിൻ

 
 ആമസോൺ പേയുടെ #AbHarDinHuaAasan കാംപെയിൻ
 

ഇന്ത്യയിലെ പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമായ PhonePe, ഇന്ത്യയിലുടനീളമുള്ള വ്യാപാരി പങ്കാളികൾക്കായി 10 ലക്ഷത്തിലധികം സ്മാർട്ട് സ്പീക്കറുകൾ പുറത്തിറക്കിയതായി പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്ത് വെറും 3 മാസത്തിനുള്ളിൽ ഈ ഉപകരണങ്ങൾ വഴി കമ്പനി 100 കോടിയിലധികം (1 ബില്യൺ) രൂപയുടെ നേട്ടമുണ്ടാക്കി. രാജ്യത്തുടനീളമുള്ള ഓഫ്ലൈൻ മർച്ചൻ്റ് പേയ്മെൻ്റുകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത് കമ്പനിയെ പ്രാപ്തമാക്കി. വ്യാപാരി ലൊക്കേഷനുകളിൽ വിശ്വസനീയവും സൗകര്യപ്രദവുമായ പേയ്മെൻ്റ് ട്രാക്കിംഗിനായി ഈ വർഷം ആദ്യം ഓഗസ്റ്റിൽ അവതരിപ്പിച്ച, ഉപകരണത്തിൻ്റെ പ്രകടനത്തെക്കുറിച്ച് വ്യാപാരികളിൽ നിന്ന് കമ്പനിക്ക് മികച്ച ഫീഡ്ബാക്ക് ലഭിച്ചു. തൽഫലമായി, നഗര-ഗ്രാമ വിപണികളിലുടനീളമുള്ള പുതിയ വ്യാപാരി പങ്കാളികൾക്കിടയിൽ സ്മാർട്ട് സ്പീക്കറുകളുടെ ആവശ്യം ഉയർന്നു.

വ്യാപാരി പങ്കാളികൾക്ക് അവരുടെ ബിസിനസ്സ് പ്രവർത്തിപ്പിക്കാനും വളർത്താനും എളുപ്പമാക്കുന്നതിന് എൻഡ്-ടു-എൻഡ് പേയ്മെൻ്റ് സൊല്യൂഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിലും പുതിയ ഓഫറുകൾ നൽകുന്നതിലും PhonePe എപ്പോഴും ഒരു മുൻപന്തിയിലാണ്. UPI പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഏതൊരു ആപ്പുകളിൽ നിന്നും വ്യാപാരികൾക്ക് തടസ്സമില്ലാതെ ഡിജിറ്റൽ പേയ്മെൻ്റുകൾ സ്വീകരിക്കുന്നത് വളരെ ലളിതമാക്കിക്കൊണ്ട് ഇൻ്റർഓപ്പറബിൾ QR കോഡുകൾ ആദ്യമായി അവതരിപ്പിച്ചത് ഈ കമ്പനിയാണ്; കൂടാതെ ഫോട്ടോ QR കോഡുകൾ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ കമ്പനിയും ഇത് തന്നെയാണ് – അത് വ്യക്തിപരമാക്കേണ്ടതിൻ്റെയും വ്യാജ ഇടപാടുകളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിൻ്റെയും ആവശ്യകത എടുത്തുകാട്ടുന്നു. വ്യാപാരി പങ്കാളികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി, റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ കാര്യക്ഷമമായ പേയ്മെൻ്റ് ട്രാക്കിംഗിനായി ഈ വർഷം ഓഗസ്റ്റിൽ PhonePe സ്മാർട്ട്സ്പീക്കറുകൾ അവതരിപ്പിച്ചു.

ഡിജിറ്റൽ പേയ്മെൻ്റുകളുടെ വിപുലമായ ഉപയോഗം കാരണം കാരണം ബിസിനസ്സുകളിൽ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ അളവ് കോവിഡ് കാലത്ത് 175% എന്ന തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ശക്തമായ പേയ്മെൻ്റ് മൂല്യനിർണ്ണയ സംവിധാനങ്ങൾക്കായുള്ള ആവശ്യകതയെ കൂടുതൽ വർദ്ധിപ്പിച്ചു, പ്രത്യേകിച്ചും വിവിധ QR-കളിൽ തിരക്കേറിയ സമയങ്ങളിൽ നടത്തുന്ന നിരവധി ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാകുന്ന സന്ദർഭങ്ങളിൽ. PhonePe-യുടെ സ്മാർട്ട്സ്പീക്കറുകൾ  ഈ ആവശ്യം പരിഹരിക്കുന്നു, അത് വ്യാപാരികൾ ഇടപാടുകൾ ട്രാക്കുചെയ്യുന്ന സമയവും പരിശ്രമവും ലാഭിക്കുന്നു. സ്മാർട്ട്സ്പീക്കറിന് തൽക്ഷണ പേയ്മെൻ്റ് അലേർട്ടുകളും ഉയർന്ന വിശ്വാസ്യതയും പോലുള്ള നിരവധി സവിശേഷതകളുണ്ട്, ഇത് തങ്ങളുടെ അഭാവത്തിൽ അനധികൃത ഇടപാടുകൾ നടക്കുമോ എന്ന വ്യാപാരികളുടെ ആശങ്കയ്ക്ക് വിരാമമിടുന്നു. ഇംഗ്ലീഷിലും 10 ഇന്ത്യൻ ഭാഷകളിലും പേയ്മെൻ്റ് അറിയിപ്പുകൾ സ്വീകരിക്കുന്നതിനുള്ള എളുപ്പം, ഉയർന്ന ശബ്ദ വ്യക്തത എന്നിവ ഏറ്റവും ശബ്ദമുള്ള അന്തരീക്ഷത്തിൽ പോലും പേയ്മെൻ്റ് സാധൂകരണം എളുപ്പമാക്കുന്നു, ഇത് വ്യാപാരികളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി മാറുന്നു.

ഇതിനെക്കുറിച്ച് സംസാരിച്ച PhonePe-യുടെ ഓഫ്ലൈൻ ബിസിനസ്സ് മേധാവി വിവേക് ലോഹ്ചെബ് പറഞ്ഞത് ഇപ്രകാരമാണ്, “പണ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചതിനാൽ ഡിജിറ്റൽ പേയ്മെൻ്റുകൾ ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും സുപരിചിതമായിക്കഴിഞ്ഞു. ഞങ്ങളുടെ വ്യാപാരി പങ്കാളികൾക്ക്, ബഹുജന വിപണിയിൽ പ്രത്യേകിച്ചും അത്യാധുനിക പേയ്മെൻ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് PhonePe-യുടെ സ്മാർട്ട്സ്പീക്കർ, ഇത് ഞങ്ങളുടെ വിശാലമായ വ്യാപാരി അടിത്തറയുമായി കൂടുതൽ ബന്ധപ്പെടുന്നതിനുള്ള ഒരു പുതിയ ചാനൽ തുറന്നിരിക്കുന്നു. 3 മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം ഉപകരണങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞത്, PhonePe-ൽ നിന്നുള്ള ഈ മൂല്യവർദ്ധിത ഓഫർ ചില്ലറ വ്യാപാരികൾ എത്ര വേഗം സ്വീകരിച്ചു എന്നതിൻ്റെ ദൃഷ്ടാന്തമാണ്.

PhonePe സ്മാർട്ട്സ്പീക്കർ ഡെഡികേറ്റഡ് ഡാറ്റാ കണക്റ്റിവിറ്റിയോടെയാണ് വരുന്നത്, ഇത് പ്രവർത്തിക്കാൻ കോൺഫിഗർ ചെയ്യേണ്ട ആവശ്യമില്ല, കൂടാതെ ഇത് വ്യാപാരിയുടെ സ്റ്റോറിലെ എല്ലാ QR-കളിലേക്കും സ്വയമേവ ലിങ്ക് ചെയ്യപ്പെടും. ഇതിൽ കുറഞ്ഞ ബാറ്ററി ലെവലിനുള്ള ഓഡിയോ അലേർട്ടുകൾക്കൊപ്പം, എളുപ്പത്തിൽ അറിയുന്നതിന് ബാറ്ററി ലെവൽ സൂചിപ്പിക്കുന്നതിനായി ഒരു LED ഇൻഡിക്കേറ്റർ, അവസാന ഇടപാടിനായി ഒരു റീപ്ലേ ബട്ടൺ എന്നിവ ഉണ്ട്, കൂടാതെ ഇത് ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്നു.
 

Related Topics

Share this story