Times Kerala

 വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ലെന്ന് പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത

 
കോവിഡ് 19: കാട്ടകാമ്പാലിൽ വാട്ട്സ്ആപ്പ് വഴി അവശ്യ സാധനങ്ങൾ വീട്ടിലെത്തും
  വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ലെന്ന് പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്.. വാബെറ്റ് ഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്.വാട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. സെൻഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ വരുന്ന എഡിറ്റിങ് അല്ലെങ്കിൽ ഡ്രോയിങ് വിഭാഗത്തിൽ ഇനി മുതൽ പുതിയൊരു ഓപ്ഷൻ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകൾ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനൽ ക്വാളിറ്റിയിൽ അയയ്ക്കാൻ സഹായിക്കും. 

Related Topics

Share this story