Times Kerala

 ഹോം വോട്ടിംഗ് ഒന്നാം ഘട്ടത്തില്‍ 6742 വോട്ടുകള്‍,രണ്ടാം ഘട്ടം 25 വരെ

 
ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ സുസജ്ജം -ജില്ലാ കലക്ടര്‍
 

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തില്‍  അവസാനിച്ചപ്പോള്‍ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 .  ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും.

രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിന് നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തുമെന്നതിനാല്‍ ഇവര്‍ക്ക് പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല.

Related Topics

Share this story