Times Kerala

 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി

 
 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി 
  ഡൽഹി: 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 5 ജി സേവനം യുവാക്കൾക്ക് വലിയ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി തുറക്കും. ആദ്യ സേവനം 13 നഗരങ്ങളിൽ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിലുള്ളതാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. 5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രദിനമാണ് ഇത് . ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാനിന്നും പ്രധാനമന്ത്രി പറഞ്ഞു. 

Related Topics

Share this story