Times Kerala

 ഗ്രൂപ്പില്‍ ഇനി 512 പേര്‍, അഡ്മിന് മെസ്സേജുകൾ ഡിലീറ്റ് ചെയ്യാം; അടിമുടി മാറ്റങ്ങളുമായി വാട്‌സാപ്

 
whatsapp
 അടിമുടി മാറ്റങ്ങളുമായി വാട്‌സാപ്. കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നല്‍കി വാട്‌സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ വേണമെങ്കില്‍ ഒരു സിനിമ മുഴുവന്‍ വാട്‌സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക.വോയ്‌സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.വാട്‌സാപ് അപ്‌ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതൊക്കെ എല്ലാവരിലേക്കും എത്തും.

Related Topics

Share this story