Times Kerala

 ഒറ്റയടിക്ക് പിരിച്ചു വിടാൻ ഒരുങ്ങുന്നത് 12,000 ജോലിക്കാരെ.! ഫെയ്‌സ്ബുക്ക് കടുത്ത പ്രതിസന്ധിയില്‍.?

 
 ഒറ്റയടിക്ക് പിരിച്ചു വിടാൻ ഒരുങ്ങുന്നത് 12,000 ജോലിക്കാരെ.! ഫെയ്‌സ്ബുക്ക് കടുത്ത പ്രതിസന്ധിയില്‍.?
 സമൂഹ മാധ്യമ രംഗത്തെ മുൻനിരക്കാരനായ ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്നു സൂചന. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 12,000 ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് കമ്പനി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെയ്‌സ്ബുക്കിനു മാത്രമായി വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പുറമെ ടെക്‌നോളജി കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിനെ ബാധിച്ചിരിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.ആഗോള തലത്തില്‍ പരസ്യ മേഖലയില്‍ ചെലവിടുന്ന പണം കുറഞ്ഞതാണ് ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനം. വിപണിയിലെ മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളും കമ്പനികള്‍ നേരിടുന്നുണ്ട്. മെറ്റാ കമ്പനിയുടെ ജോലിക്കാരും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ നടന്ന ചോദ്യോത്തര വേളയിലാണ് കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള ഡയറക്ടര്‍മാരോട് മോശം പ്രകടനം നടത്തുന്ന 15 ശതമാനം പേരെയെങ്കിലും കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ബിസിനസ് ഇന്‍സൈഡർ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോലിക്കാരില്‍ 15 ശതമാനം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.

Related Topics

Share this story