Times Kerala

 കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കും; മമത ബാനര്‍ജി

 
രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര: ന്യൂ​ന​പ​ക്ഷ​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ ക​ട​ന്നു​ക​യ​റു​ന്നു​വെ​ന്നു മ​മ​ത
 കൊല്‍ക്കത്ത: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത നിര്‍ണായക പ്രഖ്യാപനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബംഗാളില്‍ സി പി എം കോണ്‍ഗ്രസ് സഖ്യം ബി ജെ പിയെ സഹായിക്കുന്നതാണെന്നും അതിനാലാണ് അവരുമായി സഹകരിക്കാത്തതെന്നും മമത വ്യക്തമാക്കി.അതേസമയം, തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മമത ബി ജെ പി ക്യാമ്പിലേക്ക് നീങ്ങുമെന്ന പ്രചാരണം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതിയില്‍ നിന്നാണ് മമത നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Topics

Share this story