Times Kerala

വയനാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയും സിറ്റിം​ഗ് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

 
 അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്ക​ണം; രാ​ഹു​ലി​നെ വെ​ല്ലു​വി​ളി​ച്ച് സ്മൃ​തി ഇ​റാ​നി
വയനാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയും സിറ്റിം​ഗ് എംപിയുമായ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ, ഭീകര സംഘടനയായ പിഎഫ്ഐ നിരോധിച്ചതിന് ശേഷവും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിക്കുന്നത് ഏറെ ​ഗൗരവകരമായി തന്നെ കണേണ്ടതാണ്. രാഹുലിന്റെ ഈ  നീക്കം ഞെട്ടിക്കുന്നതാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

നാമനിർദ്ദേശ പത്രിക നൽകുമ്പോൾ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുക്കാറുണ്ട്. എന്നാൽ രാഹുൽ, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ പിന്തുണ സ്വീകരിച്ചതിലൂടെ ആ പ്രതിജ്ഞയിൽ പോലും വെളളം ചേർത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

Related Topics

Share this story