Times Kerala

  വിജേന്ദര്‍ സിംഗ് കളം മാറി, മഥുരയിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്സ് 

 
  വിജേന്ദര്‍ സിംഗ് കളം മാറി, മഥുരയിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്സ് 
 ന്യൂഡല്‍ഹി:  കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ബോക്‌സിങ് താരം വിജേന്ദര്‍ സിംഗിനായി കരുതിയിരുന്ന മഥുര ലോകസഭാ മണ്ഡലത്തിൽ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകേഷ് ധംഗറിനെയാണ് കോണ്‍ഗ്രസ് മഥുരയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.  സിറ്റിങ് എംപിയായ ഹേമ മാലിനിയാണ് ഇവിടെ ബിജെപിക്കായി മത്സര രംഗത്തുള്ളത്. മഥുരയ്ക്ക് പുറമെ ഉത്തര്‍പ്രദേശിലെ സീതാപുരിലെ സ്ഥാനാര്‍ഥിയേയും എ.ഐ.സി.സി. പ്രഖ്യാപിച്ചു. രാകേഷ് റാത്തോഡാണ് കോണ്‍ഗ്രസിന്റെ സീതാപുരിലെ സ്ഥാനാര്‍ഥി. നേരത്തേ നിശ്ചയിച്ചിരുന്ന നകുല്‍ ദുബേയെ മാറ്റിക്കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ രാകേഷ് റാത്തോഡിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

Related Topics

Share this story