Times Kerala

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക നൽകി

 
sursh gopi

തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക നൽകി. അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്. സുരേഷ് ഗോപിക്കായി തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് കെട്ടിവെക്കാനുള്ള തുക നൽകിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.


ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന, ജില്ലാ നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി ജനപിന്തുണ തേടിയിരുന്നു. തനിക്ക് ഇതുവരെ നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന്‌ സുരേഷ് ​ഗോപി അഭ്യർത്ഥിച്ചു.

Related Topics

Share this story