Times Kerala

 ഭാ​ര​ത​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് ശ​ശി ത​രൂ​ർ

 
 ഭാ​ര​ത​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് ശ​ശി ത​രൂ​ർ
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ. ബ​ഹു​സ്വ​ര​ത സം​ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെന്നും  ജ​യി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​ന്ത്യാ മു​ന്ന​ണി​യും കോ​ൺ​ഗ്ര​സും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. നി​കു​തി ഭീ​ക​ര​ത​യാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെന്നും കൈ​യി​ലു​ള്ള പ​ണം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ളതെന്നും അദ്ദേഹം വിമർശിച്ചു. 

 ബി​ജെ​പി​യു​ടെ ഭ​യ​ത്തി​ന്‍റെ തെ​ളി​വാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്.  തി​രു​വ​ന​ന്ത​പു​ര​ത്ത് ത്രി​കോ​ണ മ​ത്സ​ര​മെ​ന്ന് പൊ​തു​വെ പ​റ​യു​മെ​ങ്കി​ലും സ്ഥി​തി അ​ത​ല്ലെ​ന്നും ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ്ഥി​തി ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കു​ക​യെ​ന്നും ത​രൂ​ര്‍ കൂട്ടിച്ചേർത്തു. 

Related Topics

Share this story