Times Kerala

 കോൺ​ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു 

 
കോൺ​ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു
 ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി. ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്‌. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്നതിനായും ജനങ്ങളെ സേവിക്കുന്നതിനുമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിജേന്ദര്‍ സിങ് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് വിജേന്ദര്‍ എക്‌സില്‍ റീ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയമായ പാർട്ടി മാറ്റവും.

Related Topics

Share this story