Times Kerala

 തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് 3,4 തിയതികളില്‍ പരിശീലനം

 
തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക 12 ന് പ്രസിദ്ധീകരിക്കും
 ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്ന്, നാല് തിയതികളില്‍ നടക്കും. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. ഗേള്‍സ് എച്ച്. എസ്. എസ്സില്‍ രാവിലെ 10.30-ക്ക് ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിക്കും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം നടക്കുക. ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള എല്ലാ ജീവനക്കാരും പരിശീലനത്തിന് ഹാജരാകണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

Related Topics

Share this story