Times Kerala

രാഹുൽ ഗാന്ധി വോട്ടു തേടി മരവയൽ കോളനിയിൽ 

 
രാഹുൽ ഗാന്ധി
വയനാട് : വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ളതാണെന്ന് പ്രതികരിച്ച് രാഹുൽ ഗാന്ധി. വോട്ടു തേടി കൽപറ്റയിലെ മരവയൽ കോളനിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്യത്തിൻ്റെ ജനാധിപത്യവും ഭരണഘടനയും തകർക്കാനായുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് അതിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു പറഞ്ഞ രാഹുൽ ഭരണഘടനയെ തകർക്കുന്നതും സംരക്ഷിക്കുന്നതും ആരൊക്കെയാണെന്ന് നിങ്ങൾക്കറിയാമെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി മരവയൽ കോളനിയിലെത്തിയത് റോഡ് ഷോ ആയി ജില്ലാ കലക്ട്രേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ്. കൂടുതൽ ചോദ്യങ്ങളുന്നയിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.  

Related Topics

Share this story