Times Kerala

രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്

 
രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്
രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. രാഹുൽ, മുസ്ലിങ്ങളും ക്രിസ്ത്യാനികളും കൂടുതൽ ഉള്ളതിനാലാണ് വയനാട്ടിലേക്ക് പോയത് എന്നും വാർത്താസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് ആരോപിച്ചു.

“എന്തിനാണ് രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയത്? നേരത്തെ, അദ്ദേഹം അവിടെ നിന്ന് വിജയിച്ചതാണ്. അദ്ദേഹത്തിൻ്റെ പിതാവും അമ്മാവൻ സഞ്ജയ് ഗാന്ധിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചതാണ്. അദ്ദേഹത്തിന് ഇവിടെ പോരിനിറങ്ങാൻ ധൈര്യം ഉണ്ടാകണമായിരുന്നു. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കറിയാമോ? മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൂടുതലായി അവിടെ ഉള്ളതിനാലാണ്. എന്നാൽ ഇത്തവണ അദ്ദേഹത്തിൻ്റെ പോരാട്ടം കടുക്കുമെന്ന് സർവേകൾ സൂചിപ്പിക്കുന്നു." - രവിശങ്കർ പ്രസാദ് പറഞ്ഞു. 

കനത്ത പോരാട്ടമാണ് വയനാട്ടിൽ നടക്കുന്നത്. എൽഡിഫ് സ്ഥാനാർത്ഥിയായി സിപിഐ ദേശീയ നേതാവ് ആനി രാജയും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ് മത്സരിക്കുക.

Related Topics

Share this story