Times Kerala

 നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വമ്പൻ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

 
 നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വമ്പൻ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍
 കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. അതേസമയം, വൻ സ്വീകരമൊരുക്കിയാണ് ഇന്ന് രാവിലെ വായനാട്ടിലെത്തിയ രാഹുൽഗാന്ധിയെ പ്രവർത്തകർ വരവേറ്റത്. വയനാട്ടുകാരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്ന് പത്രികാസമർപ്പണത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞു.  

Related Topics

Share this story