Times Kerala

 നോയിഡയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
 നോയിഡയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
 ലഖ്നോ: ഉത്തർപ്രദേശ്,  നോയിഡയിലെ ഗ്രേറ്റർ നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിവസമായ ഏപ്രിൽ 26 വരെ നിരോധനാജ്ഞ തുടരുമെന്ന് ഗൗതംബുദ്ധ നഗർ പൊലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വരാനിരിക്കുന്ന ചൈത്ര നവരാത്രി, ഈദ്, അംബേദ്ക്കർ ജയന്തി, രാമ നവമി തുടങ്ങിയ ആഘോഷങ്ങൾകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഈ ആഘോഷ പരിപാടികൾക്കിടെ സാമൂഹ്യ വിരുദ്ധർ നഗരത്തിലെ സമാധാനം തകർക്കാനുള്ള സാധ്യതയുണ്ട്. ഗൗതംബുദ്ധ നഗറിലെ സമാധാനം നിലനിർത്തുന്നതിന് സാമൂഹ്യ വിരുദ്ധരെ തടയേണ്ടത് അത്യാവശ്യമാണ്. തടഞ്ഞില്ലെങ്കിൽ അവർ പലതരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

Related Topics

Share this story