Times Kerala

വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്രമോദി: ഇത് മൂന്നാമങ്കം 

 
മോദി
ദില്ലി: വാരാണാസി ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണാസിയിൽ മോദി മത്സരിക്കുന്നത് ഇത് മൂന്നാം തവണയാണ്. അദ്ദേഹത്തോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും ഉണ്ടായിരുന്നു. കാശിയിലെ ജനം ‘ബനാറസി’ ആക്കി എന്നും താൻ ഗംഗയാൽ ദത്തെടുക്കപ്പെട്ടയാളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ് കാശിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി. മോദി 10 വർഷം വാരണാസിയിൽ നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോയും സമൂഹമാധ്യമത്തിൽ പങ്കു വെച്ചിട്ടുണ്ടായിരുന്നു. 

Related Topics

Share this story