Times Kerala

ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ താൻ അയോഗ്യനാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

 
മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി താൻ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന ആരോപണത്തിനെതിരായി പ്രതികരണവുമായെത്തി. താന്‍ ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനാവുമെന്നാണ് മോദി പറഞ്ഞത്. വലിയ വിവാദമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിന് ശേഷം മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. അതോടൊപ്പം, തൻ്റെ 'കൂടുതല്‍ കുട്ടികളുള്ളവര്‍' എന്ന പരാമർശം മുസ്ലീങ്ങളെ കുറിച്ച് മാത്രമായിരുന്നില്ലയെന്നും പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചു കൂടിയായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. 

Related Topics

Share this story