Times Kerala

 സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; റോബർട്ട്‌ വദ്ര

 
 സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; റോബർട്ട്‌ വദ്ര
 ഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ ഏറെ ശ്രദ്ധേയമായ മണ്ഡലമായ  അമേഠിയിൽ റോബർട്ട്‌ വദ്ര മത്സരിക്കുമെന്ന് അഭ്യൂഹം.താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
 വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വദ്ര വ്യക്തമാക്കി.സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 55000 വോട്ടുകൾക്കാണ് സ്മൃതി രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയത്. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.

Related Topics

Share this story