Times Kerala

 തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും തന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ല; കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിന് ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍

 
കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിന് ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍
 

കോട്ടയം: തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും തന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 

'ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങും. കുട്ടികള്‍ പാര്‍ട്ടി വിട്ടു പോകുമെന്നൊക്കെ ചിലര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കുള്ള മറുപടി ആകുമല്ലോ'- മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ മകൾ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.എ.കെ ആന്റണിയുടെ മകന്‍ ബിജെപിയിലേക്ക് പോയതും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആയതിനെ കുറിച്ചും മറിയാമ്മ പ്രതികരിച്ചു. എ.കെ ആന്റണിയുടെ കുടുംബവുമായി അടുപ്പമുണ്ട്. അനില്‍ ആന്റണി മകനെ പോലെ തന്നെയാണ്.പക്ഷേ ആശയപരമായി എതിര്‍ക്കും. അതൊന്നും വ്യക്തിബന്ധത്തെ ബാധിക്കില്ല. വ്യക്തിപരമായ സംഘര്‍ഷമില്ല. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
 

Related Topics

Share this story