Times Kerala

 ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പ്; 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

 
ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പ്; 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബു​ധ​നാ​ഴ്ച 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു.  പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ നാ​മ നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.  മാ​ര്‍​ച്ച് 28 ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​തു മു​ത​ല്‍ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ആ​കെ 143 സ്ഥാ​നാ​ർ​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​തു​വ​രെ ആ​കെ ല​ഭി​ച്ച​ത് 234 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ്. ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. കൊ​ല്ല​ത്തും തൃ​ശൂ​രു​മാ​ണ്(11 വീ​തം). 

ഓ​രോ മ​ണ്ഡ​ല​ത്തി​ലും ല​ഭി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ വി​വ​രം: തി​രു​വ​ന​ന്ത​പു​രം- അ​ഞ്ച്, ആ​റ്റി​ങ്ങ​ല്‍ - ഏ​ഴ്, കൊ​ല്ലം - അ​ഞ്ച്, പ​ത്ത​നം​തി​ട്ട- ആ​റ്, മാ​വേ​ലി​ക്ക​ര- മൂ​ന്ന്, ആ​ല​പ്പു​ഴ- ഏ​ഴ്, കോ​ട്ട​യം-11, ഇ​ടു​ക്കി-10, എ​റ​ണാ​കു​ളം- ഏ​ഴ്, ചാ​ല​ക്കു​ടി- ആ​റ്. തൃ​ശൂ​ര്‍ -13, ആ​ല​ത്തൂ​ര്‍-​നാ​ല്, പാ​ല​ക്കാ​ട് - നാ​ല്, പൊ​ന്നാ​നി - ഏ​ഴ്, മ​ല​പ്പു​റം-​ഒ​ൻ​പ​ത്, കോ​ഴി​ക്കോ​ട് - ഒ​ൻ​പ​ത്, വ​യ​നാ​ട് - ഏ​ഴ്, വ​ട​ക​ര- അ​ഞ്ച്, ക​ണ്ണൂ​ര്‍ - 17, കാ​സ​ര്‍​കോ​ട്- 10 എ​ന്നി​ങ്ങ​നെ​യാ​ണ്.
 

Related Topics

Share this story