Times Kerala

 ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ വിലയിരുത്തി കലക്ടര്‍

 
 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലയിരുത്തി. അഞ്ച് കേന്ദ്രങ്ങളിലാണ് ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തിലെ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ മണ്ഡലത്തിലെ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ.ബ്രണ്ണന്‍ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തിലെ നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെത്തിയാണ് ഇ വി എം സ്‌റ്റോക്ക് റൂം,  ഇ വി എം റിപ്പയര്‍ റൂം, വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷന്‍ റൂം, സ്‌ട്രോങ്ങ് റൂം തുടങ്ങിയവയുടെ സുരക്ഷ വിലയിരുത്തിയത്. സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ധര്‍മ്മടം മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ എ ബി സത്യന്‍, ഇ ആര്‍ ഒ പ്രമോദ് പി ലാസര്‍ തുടങ്ങിയവരും കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.  

Related Topics

Share this story