Times Kerala

തിരഞ്ഞെടുപ്പ് തോല്‍വിയിൽ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതി: പിന്തുണ നൽകി ബിജു ജനതാദൾ പാർട്ടി അദ്ധ്യക്ഷൻ നവീൻ പട്നായിക്

 
ബി ജെ ഡി
ഭുവനേശ്വര്‍: ബി.ജെ.ഡി. അധ്യക്ഷന്‍ നവീന്‍ പട്നായിക് ഒഡിഷയിലെ വന്‍ പരാജയത്തിന് കാരണക്കാരനെന്ന രീതിയിൽ വലിയ വിമര്‍ശനമേറ്റു വാങ്ങുന്ന വി.കെ. പാണ്ഡ്യന് പിന്തുണയുമായി രംഗത്തെത്തി. അദ്ദേഹം തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാണ്ഡ്യനെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് പറയുകയുണ്ടായി. പാര്‍ട്ടിയിലും ഭരണതലത്തിലും പാണ്ഡ്യൻ്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയുമുണ്ടായി. ദൗര്‍ഭാഗ്യകരമാണ് പാണ്ഡ്യനെതിരെയുള്ള വിമര്‍ശനം എന്ന് പറഞ്ഞ പട്നായിക് അദ്ദേഹം ഭരണതലത്തില്‍ കാഴ്ചവച്ചത് മികച്ച പ്രകടനമാണെന്നും കൂട്ടിച്ചേർത്തു. സർക്കാരിനെ രണ്ടു തവണ ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും പാണ്ഡ്യൻ സഹായിച്ചുവെന്ന് പറഞ്ഞ പട്നായിക് വിദ്യാഭ്യാസ- ആരോഗ്യ- കായിക മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വച്ചതെന്നും പറയുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു മണ്ഡലത്തിലത്തിന് വേണ്ടിയും വാദിക്കാത്ത അദ്ദേഹം സത്യസന്ധതയും ആര്‍ജവവുമുള്ള വ്യക്തിയാണ് എന്ന് പറഞ്ഞ നവീൻ പട്നായിക് അത് ഓർമിക്കപ്പെടുമെന്നും വ്യക്തമാക്കി. തൻ്റെ രാഷ്ട്രീയ പിൻഗാമിയല്ല അദ്ദേഹമെന്ന് ആവർത്തിച്ച പട്നായിക് ജനങ്ങള്‍ അതാരാണെന്ന് തീരുമാനിക്കുമെന്നും കൂട്ടിച്ചേർക്കുകയുണ്ടായി. 

Related Topics

Share this story