Times Kerala

എ­​സ്­​ഡി­​പി­​ഐ പി​ന്തു­​ണ വേ­​ണ്ട, കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നും വിഡി സതീശൻ 

 
'കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം വേണം'; വി.ഡി സതീശൻ
 

തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെയെനന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. എസ്ഡിപിഐ പിന്തുണയിലും ഇതാണ് തങ്ങളുടെ നിലപാടെന്നും, യുഡിഎഫിലും പാർട്ടിയിലും ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും സതീശൻ പറഞ്ഞു. 

''പിന്തുണ സ്വീകരിച്ച് കഴിഞ പോലെയാണ് സിപിഎം പ്രതികരിക്കുന്നത്, വോട്ട് ആര്‍ക്കു വേണമെങ്കിലും ചെയ്യാം,  മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാർഥിയും എല്ലാവരുടെയും വോട്ട് വേണം എന്നാണ് പറഞ്ഞത്, കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്റ്റഡിക്ലാസ് എടുക്കേണ്ട. അത് എകെജി സെന്‍ററില്‍ മതി''-സതീശൻ പറഞ്ഞു.

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് യു­​ഡി​എ­​ഫ് ക​ണ്‍­​വീ­​ന​ര്‍ എം.​എം.​ഹ­​സ​നു­​മൊ­​ന്നി­​ച്ച് ന­​ട​ത്തി­​യ വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി­​ലാ­​ണ് സ­​തീ­​ശ​ന്‍ നി­​ല­​പാ­​ട് വ്യ­​ക്ത­​മാ­​ക്കി­​യ​ത്. വോ­​ട്ട് ചെ­​യ്യു​ന്ന­​ത് ആ­​ളു­​ക­​ളു­​ടെ വ്യ­​ക്തി­​പ­​ര​മാ­​യ കാ­​ര്യ­​മാ​ണ്. എ​ല്ലാ ജ­​ന­​വി­​ഭാ­​ഗ­​ങ്ങ​ളും യു­​ഡി­​എ­​ഫി­​ന് വോ­​ട്ട് ചെ­​യ്യ­​ണ­​മെ­​ന്നാ­​ണ് ത­​ങ്ങ​ള്‍ ആ­​ഗ്ര­​ഹി­​ക്കു­​ന്ന​ത്. എ­​ന്നാ​ല്‍ വ​ര്‍­​ഗീ­​യ സം­​ഘ­​ട­​ന­​ക­​ളു­​ടെ പി​ന്തു­​ണ ത­​ങ്ങ​ള്‍ സ്വീ­​ക­​രി­​ക്കി­​ല്ലെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
 

Related Topics

Share this story